Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ നാളുകൾ കാത്തിരുന്നിട്ടും വരനെ കിട്ടാത്തതിനെ തുടർന്ന് യുവതി സ്വയം വിവാഹം കഴിച്ചു. ഇറ്റാലിയൻ യുവതിയായ ലോറയാണ് ലിസോണിയില് നടന്ന ആഘോഷപൂര്‍വമായ ചടങ്ങിൽ സ്വയം വിവാഹം കഴിച്ചത്. ഒരു വ്യക്തി തന്നെ തന്നെ തന്നെ വിവാഹം കഴിക്കുന്ന സോളോഗമി എന്ന രീതി ഇറ്റലിയിൽ നിലവിലില്ല. അതിനാൽ ഇത്തരത്തിൽ വിവാഹം കഴിക്കുന്ന ഇവിടുത്തെ ആദ്യ വ്യക്തിയാണ് ലോറ. 12 വര്‍ഷം നീണ്ടു നിന്ന പ്രണയം തകർന്നപ്പോൾ ലോറ മാനസികമായി ആകെ തളർന്നു. അതിനു ശേഷം തൻറെ നാല്പതാം വയസ്സിനു മുൻപായി തനിക്ക് ചേരുന്ന വരനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താൻ സ്വയം വിവാഹം കഴിക്കുമെന്ന് ലോറ വീട്ടുകാരോട് പറഞ്ഞിരുന്നു.

അവസാനം ഫിറ്റ്നെസ് പരിശീലകയായ ലോറ താൻ പറഞ്ഞ വാക്ക് പാലിച്ചു. കൃത്യം നാൽപ്പത് വയസ്സായപ്പോൾ ലോറ തന്നെത്തന്നെ വിവാഹം കഴിച്ചു. ചടങ്ങുകളെല്ലാം പള്ളിയിൽ വെച്ചായിരുന്നു നടന്നത്. വെളുത്ത ഗൗൺ ധരിച്ചെത്തിയ ലോറ വിവാഹവേദിയിൽ കേക്ക് മുറിച്ചും സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്തും വിവാഹം ആഘോഷിച്ചു. വിവാഹച്ചെലവിനായി ഏകദേശം ഏഴര ലക്ഷം രൂപ ലോറ ചിലവഴിച്ചു. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം എഴുപതിൽപരം ആളുകൾ വിവാഹ ചടങ്ങുകൾക്ക് എത്തിയിരുന്നു. തന്റെ ഇഷ്ടങ്ങൾ അംഗീകരിക്കുന്ന വരനെ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതായപ്പോഴാണ് ലോറ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹശേഷം ഹണിമൂൺ ആഘോഷിക്കാനായി ലോറ ഇപ്പോൾ ഈപജിതിലേക്ക് പോയിരിക്കുകയാണ്.
Leave a Reply