Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രമേഹമുള്ളവരെ സംബന്ധിച്ചെടുത്തോളം ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമാണല്ലോ ഭക്ഷണ പാനീയങ്ങളില്‍ മധുരം കുറയ്ക്കുക അല്ലെങ്കില്‍ പാടെ ഒഴിവാക്കുക എന്നത്. മധുരമുള്ള ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണ് എന്ന കാര്യത്തിലേക്ക് വരുമ്പോള്‍ പലര്‍ക്കും പല രീതിയിലുള്ള സംശയങ്ങളും കുഴപ്പങ്ങളുമുണ്ടാകുറുണ്ട്. ഒരുപക്ഷെ ചക്കയും അത്തരത്തിലുള്ള ഒരു ഭക്ഷണ പദാര്‍ത്ഥമാണ്. ചക്ക പ്രമേഹമുള്ളവരും ക്യാന്‍സര്‍ ഉള്ളവരുമൊക്കെ കഴിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് നോക്കാം.
അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇടയ്ക്കു വല്ലപ്പോഴും രണ്ടു മൂന്നു ചുള ചക്കപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. ചര്‍മസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.
ചക്കച്ചുളയില്‍ ഓരോ 100 ഗ്രാമിലും 18.9 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.8 ഗ്രാം ധാതുലവണങ്ങള്‍, 30 ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റമിന്‍ എ, 0.25 ഗ്രാം തയാമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആദ്യഘട്ടത്തിലെ ഗവേഷണങ്ങള്‍ അനുസരിച്ച് മാനസികസംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ചക്ക സഹായകരമാണ്.
Leave a Reply