Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:41 pm

Menu

Published on February 23, 2018 at 5:55 pm

കോഴിയെ പോലെ മുട്ടയിടുന്ന 14കാരൻ; സംഭവം ഇന്തോനേഷ്യയിൽ

jakkartha-akmal-unbelievable-news-report

14 വയസുകാരൻ കോഴിയെ പോലെ മുട്ടയിടുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ ചെറുപ്പക്കാരൻ ഇട്ടത് രണ്ടു ഡസനോളം മുട്ടകളാണ്. ഇന്തോനേഷ്യയിൽ നിന്നുമാണ് അവിശ്വസനീയമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ ബ്രിട്ടീഷ് മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇവിടെ ജക്കാർത്തയിലെ അക്മൽ എന്ന ചെറുപ്പക്കാരനാണ് അവിശ്വസനീയമായ ഈ കാര്യം ചെയ്യുന്ന വാദവുമായി വന്നത്. ഇങ്ങനെ താൻ മുട്ടയിടാറുണ്ട് എന്ന വാദവുമായി അക്മലും പിതാവും ആശുപത്രിയിലെത്തുകയായിരുന്നു. എന്നാൽ പക്ഷികളെ പോലെ മനുഷ്യർ മുട്ടയിടാറില്ല എന്ന കാര്യം പറഞ്ഞു ഡോക്ടർമാർ കാര്യം വിലക്കെടുത്തില്ല.

പക്ഷെ രണ്ടുപേരും വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. തന്റെ മകൻ കള്ളം പറയുന്നതല്ല എന്നും അക്മലിന്റെ അച്ഛൻ പറയുകയുണ്ടായി. മകൻ രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ഡസനോളം മുട്ടകൾ ഇട്ടുവെന്ന് ഇയാൾ പറഞ്ഞു.

കൂടുതൽ പറഞ്ഞപ്പോൾ സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയെ എക്സ്റേക്ക് വിധേയമാക്കിയപ്പോൾ ശരിക്കും ഞെട്ടുകയായിരുന്നു. കുട്ടിയുടെ മലാശയത്തിനുള്ളില്‍ ഒരു മുട്ട. പക്ഷെ ഈ കാര്യം ഡോക്ടർമാർ യാതൊരു വിധേനയും അംഗീകരിക്കാൻ തയ്യാറായില്ല. കുട്ടി മുട്ട വിഴുങ്ങിയതോ, മലദ്വാരത്തിൽ കയറ്റി വച്ചതോ ആകാമെന്നാണ് ഡോക്ടർമാരുടെ വാദം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News