Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:24 am

Menu

Published on March 16, 2015 at 5:41 pm

ഇനി ബഹിരാകാശത്ത് നിന്നും വൈദ്യുതിയും!

japan-comes-closer-to-beaming-solar-power-from-space

ടോക്കിയോ: ജപ്പാൻറെ പുതിയ ഊര്‍ജ സ്രോതസിനുള്ള ഗവേഷണം വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലൂടെ വൈദ്യുതി കടത്തിവിടാവുന്ന സംവിധാനമാണ് മിസ്തുബിഷിയിലെ ഗവേഷകര്‍ യാഥാര്‍ഥ്യമാക്കിയത്. ബഹിരാകാശത്ത് സ്ഥാപിക്കുന്ന സോളാര്‍ പവര്‍ സംവിധാനത്തുനിന്നു ഭൂമിയിലേക്ക് വൈദ്യുതി എത്തിക്കുകയാണു മിസ്തുബിഷിയുടെ അന്തിമ ലക്ഷ്യം. 2040 ല്‍ എത്തുമ്പോള്‍ തങ്ങളുടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നു ജപ്പാന്‍ ഏറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി അറിയിച്ചു. ചന്ദ്രനില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിച്ചു കടത്താനും ശ്രമമുണ്ട്. 13,000 ടെറാവാട്ട്‌സ് വൈദ്യുതി സൂര്യപ്രകാശത്തില്‍നിന്നു കണ്ടെത്താനാണു ശ്രമം. ഇപ്പോള്‍ ലോകരാജ്യങ്ങളെല്ലാം ചേര്‍ന്നു പ്രതിവര്‍ഷം 15 ടെറാവാട്ട്‌സ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. മൈക്രോവേവുകളുടെ സഹായത്തോടെയായിരുന്നു 55 മീറ്റര്‍ അകലത്തേക്കു 1.8 കിലോവാട്ട് വൈദ്യുതി എത്തിച്ചത്. സ്‌പേസില്‍ സൗരവൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു മുന്നേറ്റമായിരിക്കും. രാത്രിയെന്നോ പകലെന്നോ, മഴയെന്നോ വെയിലെന്നോ ഉള്ള വ്യത്യാസമില്ലാതെ, അവസാനിക്കാത്ത വൈദ്യുതസ്രോതസ്സായി ബഹിരാകാശ സൗരവൈദ്യുത നിലയങ്ങള്‍ മാറും.ബഹിരകാശത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ആശയം 1960 കളില്‍ തന്നെ യു.എസ്.ഗവേഷകരിൽ ഉണ്ടായതാണ്. എന്നാൽ 2009 ലാണ് ജപ്പാന്‍ ഗവേഷകര്‍ ഈ പ്രോഗ്രാം ആരംഭിക്കുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News