Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐസ്‌ക്രീം എന്നു കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ ആസ്വദിച്ചൊന്ന് നുണഞ്ഞ് കഴിക്കുമ്പോഴേക്കും അലിഞ്ഞുതീരുകയും ചെയ്യും ഐസ്‌ക്രീം. അലിഞ്ഞ് തീര്‍ന്നാലോ എന്ന വേവലാതിയില്‍ പെട്ടെന്ന് കഴിച്ച് തീര്‍ക്കാന്‍ നാം നിര്‍ബന്ധിതരാകാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാന്‍.

ഇവിടത്തെ കനസാവ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു പരീക്ഷണവുമായി രംഗത്തെത്തിയത്. ഐസ്‌ക്രീമിനെ അലിയാതെ അതേ രൂപത്തില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു ഇവര്‍.

സ്‌ട്രോബറിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത പോളിഫിനോള്‍ എന്ന ഘടകമാണ് ഐസ്‌ക്രീമിനെ അലിയാതെ കാക്കുന്നത്. ഒട്ടും അലിയാതെ ഇരിക്കുന്തോറും ഐസ്‌ക്രീം കട്ടിയായി വരുന്നതായാണ് കാണാന്‍ കഴിഞ്ഞത്. മുറിയിലെ കാലാവസ്ഥയില്‍ ഈ ഐസ്‌ക്രീം മൂന്നു മണിക്കൂര്‍ വരെ അലിയാതെ ഇരുന്നു.
Leave a Reply