Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാൻ ഫ്രാൻസിസ്‌കോ: കൊതുകിനെ കൊന്നാൽ ഇത്രയും വലിയ പണി കിട്ടുമെന്ന് അയാൾ കരുതിക്കാണില്ല. അതും വെറും ഒരു കൊതുകിനെ കൊന്നതിന്റെ പേരിൽ ട്വിറ്റർ തന്റെ അക്കൗണ്ട് തന്നെ ഇല്ലാതാക്കുമെന്ന് ഈ ജപ്പാന്കാരൻ കരുതിക്കാണില്ല.
സംഭവം നടന്നത് ഇപ്രകാരമാണ്. ഇയാൾ ട്വിറ്ററിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. താൻ കൊന്ന ഒരു കൊതുകിന്റെ ഫോട്ടോ. ഓഗസ്റ് 20നു ആണ് @nemuismywife എന്ന അക്കൗണ്ടുള്ള ഒരാളെ ടീവി കണ്ടുകൊണ്ടിരിക്കെ കൊതുക് കടിച്ചത്.
“സമാധാനമായി ഇരുന്ന് ഞാൻ ടിവി കാണുമ്പോൾ എവിടെയൊക്കെയാണ് നീ കടിക്കുന്നത്? ചത്തു പോ..(നിലവിൽ നീ ചത്തു കഴിഞ്ഞു)”, എന്നിങ്ങനെയാണ് ഇയാൾ ട്വിറ്ററിൽ പോസ്റ്റ് ഇട്ടതു. ഒപ്പം അയാൾ കൊന്ന കൊതുകിന്റെ ഫോട്ടോയും അയാൾ പോസ്റ്റ് ചെയ്തു.
പോസ്റ്റ് ഇട്ടു കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് അയാൾക്ക് തന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു മെസ്സേജ് ട്വിറ്ററിൽ നിന്നും വന്നത്. അതിനു ശേഷം കാര്യങ്ങൾ ഒന്നുകൂടെ രസകരമായി.
അയാൾ ഒരു പുതിയ ട്വിറ്റർ അക്കൗണ്ട് തുടങ്ങി. @DaydreamMatch എന്ന പേരിൽ. എന്നിട്ട് അതിൽ നിന്നും ഇങ്ങനെ പോസ്റ്റ് ഇടുകയുണ്ടായി: “ഞാൻ ഒരു കൊതുകിനെ കൊന്നു എന്ന് പറഞ്ഞതിന്റെ പേരിൽ എന്റെ പഴയ അക്കൗണ്ട് പൂർണമായും മരവിപ്പിച്ചിരിക്കുന്നു. ഇത് ഏറെഹങ്ങളും തരത്തിലുള്ള ഒരു ലംഘനമാണോ?”
തന്റെ അക്കൗണ്ട് പോയ ദേഷ്യത്തിൽ ഇയാൾ ഇട്ട ഈ ട്വീറ്റിന് 27000 ലൈക്കുകളും 32000 റീട്വീറ്റുകളും ലഭിക്കുകയുണ്ടായതോടെ കാര്യം ലോകം മൊത്തമറിഞ്ഞു.
ട്വിറ്ററിന്റെ പുതിയ ചില നിയമങ്ങളാണ് ഇത്തരത്തിൽ ഒരു പണി ഈ ജപ്പാന്കാരന് കിട്ടാൻ കാരണമായത് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പോറ്റുകളിൽ വരുന്ന മോശമായ പല വാക്കുകളും കണ്ടുപിടിക്കാനുള്ള പുതിയ ഒരു തരാം സംവിധാനം ട്വിറ്റർ ഈയടുത്തായി കണ്ടുപിടിച്ചതാണ് ഇയാളുടെ പോസ്റ്റ് പെട്ടെന്ന് തന്നെ തിരിച്ചറിയാനും അക്കൗണ്ട് മരവിപ്പിക്കാനും കാരണമായത് എന്നും പറയുന്നു.
Leave a Reply