Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:51 pm

Menu

Published on September 19, 2013 at 2:42 pm

ജയലളിതയുടെ ‘അമ്മ’ മിനറല്‍ ബോട്ടിലിന്റെ വില 10 രൂപ മാത്രം

jayalalithaa-launches-amma-mineral-water

ജയലളിത സര്‍ക്കാര്‍ മിനറല്‍ വാട്ടര്‍ ബോട്ടില്‍ അമ്മ എന്ന പേരിൽ പത്ത് രൂപയ്ക്ക് വിതരണം ചെയ്യുന്നു. അണ്ണാദുരൈയുടെ 105മത് ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്. ഈ പദ്ധതിയുടെ പ്ലാന്റ് ജയലളിതയാണ് ഉദ്ഘാടനം ചെയ്തത്.കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന അമ്മ കാന്റീനുകള്‍ക്ക് പിറകെയാണ് എഐഎഡിഎംകെ സര്‍ക്കാര്‍ മിനറല്‍ വാട്ടര്‍ സംരഭവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വിപണിയിലുള്ള മിനറല്‍ വാട്ടറുകള്‍ക്ക് ഇപ്പോള്‍ പതിനഞ്ച് രൂപയാണ് വില.രാജ്യത്തു ആദ്യമായിട്ടാണു സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ ദീര്‍ഘദൂര ബസുകളിലും നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലുമാകും ‘അമ്മ മിനറല്‍ വാട്ടര്‍ ലഭ്യമാകുക.

Loading...

Leave a Reply

Your email address will not be published.

More News