Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോണ്‍ ബ്രിട്ടാസിന് മുന്നിൽ മനസ്സ് തുറന്ന് നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ് പ്രതി ഫയാസ് . കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് അവതാരകനായ ജോണ്‍ ബ്രിട്ടാസിനോട് ഫയാസ് മനസ്സ് തുറന്ന് സംസാരിക്കുന്നത്.സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി തടങ്കലിൽ കഴിഞ്ഞിരുന്ന ഫയാസ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ആഡംബരവാഹനങ്ങൾ കൊണ്ടും താര സുന്ദരികളെയും കൊണ്ട് കറങ്ങി നടക്കുന്ന ഫയാസിൻറെ അവസ്ഥയെ കുറിച്ചാണ് സ്വർണ്ണക്കടത്ത് കേസിൻറെ പ്രാരംഭ ഘട്ടത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ജെബി ജംഗ്ഷനിലൂടെ പരിചയപ്പെടുത്തിയ ഫയാസ് സ്വർണ്ണക്കടത്ത് എന്താണെന്ന് പോലും അറിയാത്ത ഒരു പാവം റെസ്റ്റോറൻറ് നടത്തിപ്പുകാരനും റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായിരുന്നു. താൻ ഗൾഫിലെ രാജകുമാരൻറെ കമ്പനിയിലാണ് പ്രവർത്തിച്ചതെന്നും അതിനാൽ അവിടെ വെച്ച് നിരവധി പ്രമുഖരുമായും മിക്ക രാഷ്ട്രീയ പാർട്ടിയിലെ ആളുകളുമായും തനിക്ക് ബന്ധമുണ്ടായിരുന്നെന്നും , എന്നാൽ അത് മാധ്യമങ്ങൾ എഴുതിയ പോലെ കള്ളക്കടത്തിന് സഹായം തേടാനായിരുന്നില്ലെന്നും ഫയാസ് പറഞ്ഞു. ടിപി വധക്കേസിലെ മോഹനൻ മാസ്റ്ററെ കാണാൻ പോയതിനെ കുറിച്ചും ,ഫയാസിൻറെ പെണ്‍ സൗഹൃദങ്ങളെ കുറിച്ചും ഫയാസിനോട് ഈ അഭിമുഖത്തിലൂടെ ബ്രിട്ടാസ് ചോദിച്ചറിഞ്ഞു.
–
Leave a Reply