Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമ്മയെ ഉമ്മ വെച്ചാല്‍ എല്ല കരയും ഇന്റര്‍നെറ്റ് ലോകത്തിന്റെ മനം കവര്‍ന്ന് അമേരിക്കയില്‍ നിന്നൊരു കുരുന്ന്. ഇത് എല്ല. അമേരിക്കയിലെ മേരിലാന്‍ഡിലുള്ള മാറ്റിന്റെയും ക്രിസിന്റെയും മകള്‍. അച്ഛനോടാണോ അമ്മയോടാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍ മറുപടി പറയാനൊന്നും എല്ല വളര്‍ന്നിട്ടില്ല. പക്ഷേ അച്ഛന്‍ തന്നെ ചുംബിക്കാതെ അമ്മയെ ചുംബിക്കുന്നത് കണ്ടാല്‍ എല്ലക്ക് സങ്കടം വരും. എല്ലയെ എടുത്തിരിക്കുന് ക്രിസിയെ മാറ്റ് ചുംബിക്കുമ്പോള്‍ കണ്ണ് നിറച്ച് വിതുമ്പുന്ന എല്ലയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.അച്ഛന്‍ തനിക്കടുത്തേക്ക് വന്നാല്‍ പിന്നെ എല്ലക്ക് സന്തോഷമാണ്. എല്ലയുടെ സങ്കടവും സന്തോഷവും വീഡിയോയില്‍ പകര്‍ത്തിയത് അമ്മ ക്രിസാണ്. ക്രിസ് തന്നെയാണ് വീഡിയോ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഒക്ടോബര്‍ മൂന്നിന് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം ഒന്നരക്കോടിയോളം ആളുകള്‍ കണ്ടു. 52 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോക്ക് ഒരു ലക്ഷത്തിനധികം ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.ഇനി പ്രത്യേകം പറയണ്ടല്ലോ, എല്ലക്ക് ആരോടാണ് ഇഷ്ടമെന്ന് !
Leave a Reply