Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 9:00 pm

Menu

Published on July 10, 2017 at 12:48 pm

മെഡിറ്ററേനിയന്‍ കടലില്‍ ഭീഷണിയായി വിഷം നിറഞ്ഞ ജെല്ലിഫിഷുകള്‍

jellyfish-invasion-stirs-debate-over-egypts-suez-canal

ഏറെ കൊട്ടിഘോഷിച്ചുകൊണ്ടായിരുന്നു 2015 ഓഗസ്റ്റില്‍ ന്യൂ സൂയസ് കനാലിന്റെ ഉദ്ഘാടനം നടന്നത്. ഇന്ത്യയുള്‍പ്പെടെ 121 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തത്.

കപ്പലുകളുടെ ഗതാഗത വേഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായിരുന്നു പുതിയ കനാല്‍. കൂടാതെ ഒരേസമയം രണ്ടു കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള വഴിയും തയ്യാറായി. ഒരു ദിവസം 49 മുതല്‍ 97 വരെ കപ്പലുകളാണ് സൂയസ് കനാല്‍ വഴി ഇന്നു കടന്നുപോകുന്നത്.

900 കോടി യുഎസ് ഡോളര്‍ മുടക്കി നവീകരിച്ച സൂയസ് കനാല്‍ എന്നാല്‍ ഇപ്പോള്‍ ഈജിപ്തിനു തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല ഇന്ന് ലോകത്തുള്ളതില്‍ പകടകാരികളായ ജലജീവികളില്‍ ഒന്നായ ജെല്ലിഫിഷാണ് കാരണം.

മെഡിറ്ററേനിയന്‍ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ 1869ലാണ് നിര്‍മ്മിക്കപ്പെട്ടത്. യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കുള്ള ചരക്കുഗതാഗതത്തിന്റെയും ഗള്‍ഫില്‍നിന്നു യൂറോപ്പിലേക്കുള്ള എണ്ണക്കപ്പല്‍ ഗതാഗതത്തിന്റെയും പ്രധാനമാര്‍ഗം ഇതാണ്. ഈ കനാലിന്റെ വലിപ്പവും സൗകര്യവും വര്‍ദ്ധിപ്പിപ്പിച്ചതായിരുന്നു 164 കിലോമീറ്റര്‍ ആണ് നീളമുള്ള ന്യൂ സൂയസ് കനാല്‍.

എന്നാല്‍ കപ്പലുകള്‍ക്കൊപ്പം ഈ കനാലിലൂടെ അപകടകാരികളായ ജെല്ലിഫിഷുകളും മെഡിറ്ററേനിയന്‍ കടലിലെത്തുകയായിരുന്നു. ഇന്ത്യന്‍, പസഫിക് മഹാസമുദ്രങ്ങളിലെ താരതമ്യേന ചൂടേറിയ ജലത്തില്‍ മാത്രം കണ്ടിരുന്ന ഈ ജെല്ലിഫിഷുകള്‍ മെഡിറ്ററേനിയന്‍ കടലിലെ സാന്നിധ്യമറിയിക്കുന്നത് 1970കളിലാണ്. സൂയസ് കനാലിലൂടെയായിരുന്നു ഈ കടന്നു വരവ്.

ഇളംനീല നിറത്തിലുള്ള ഇവയ്ക്ക് 10 കിലോഗ്രാം വരെ ഭാരമുണ്ടാകും. നടുഭാഗത്തിന് 90 സെ.മീ വരെ വ്യാസവും. ശരീരത്തില്‍ നാരു പോലുള്ള ഭാഗങ്ങളില്‍ നിറയെ വിഷം ഒളിപ്പിച്ചു വച്ചിരിക്കുന്നവയാണ് ഇക്കൂട്ടര്‍. ദേഹത്തൊരു കുത്തുകിട്ടിയാല്‍ ആരും വേദന കൊണ്ട് പുളഞ്ഞു പോകും. നീന്തലിനിടെ ഈ ജെല്ലിഫിഷുകളുടെ കൂട്ട ആക്രമണത്തിനിരയായാല്‍ മരണം വരെ സംഭവിക്കാം.

സൂയസ് കനാല്‍ വലിപ്പം കൂട്ടിയതോടെ വന്‍തോതിലാണ് ഇവ മെഡിറ്ററേനിയന്‍ കടലിലേക്കെത്തുന്നത്. അതോടൊപ്പം ആഗോളതാപനത്തിന്റെയും സമുദ്രമലിനീകരണത്തിന്റെയും പ്രശ്‌നങ്ങളും. മെഡിറ്ററേനിയന്‍ സമുദ്രോപരിതലത്തിലാകട്ടെ ജെല്ലിഫിഷിന് അനുകൂലമായി ചൂടും ഏറുകയാണ്.

ഈജിപ്തിന്റെ വടക്കന്‍ തീരത്തേക്കാണ് ഇത്തവണ ഇവ ഇരച്ചെത്തിയത്. കടലിലും തീരത്തും മാത്രമല്ല കടല്‍ജലമെടുത്ത് പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലും കയറി ഇവ തടസ്സമുണ്ടാക്കുകയാണ്. വഴുവഴുത്ത ശരീരമായതിനാല്‍ ഏതു തടസ്സവും മറികടന്നു പോകാനുള്ള കഴിവുമുണ്ട്.

ഈജിപ്തിലെ ഈദ് ആഘോഷങ്ങളെയും ഈ ജെല്ലിഫിഷുകളുടെ കടന്നുകയറ്റം ബാധിച്ചു. വടക്കന്‍ തീരമേഖലയില്‍ കടലിലിറങ്ങിയവരെയെല്ലാം ഇത് കൂട്ടത്തോടെ ആക്രമിച്ചു. അതോടെ ആരും പിന്നെ കടല്‍ത്തീരത്ത് എത്താതായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News