Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുഎസിലെ സൗത്ത് ലൗസിയാനയാണ് ജോഷ് ലാജൗനിയുടെ സ്വദേശം. ഹണ്ടിംഗും ഫിഷിംഗും കുടിയും തീറ്റയും ഫുട്ബോള്‍ കളിയും എല്ലാമായി ജീവിതം ആടിത്തിമിര്‍ത്ത യുവാവ്. ആസ്വാദനം അതിരു കടന്നതിനൊപ്പം തടിയും അങ്ങുകൂടി, 180 കിലോ. 2011ല്‍ പെട്ടെന്നാണ് ജോഷിന് ബോധോദയമുണ്ടായത്. വെജിറ്റേറിയനായ ഒരു അള്‍ട്രാ മാരത്തണ്‍ റണ്ണറുടെ കഥ വായിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ജോഷ് പറയുന്നു.പിന്നീടങ്ങോട്ട് 34കാരനായ ജോഷ് ഒരു ഒന്നൊന്നര ലൈഫ് സ്‌റ്റൈല്‍ അങ്ങു സ്വീകരിച്ചു. മൂന്ന് വര്‍ഷത്തിനിടെ കുറച്ചത് 90 കിലോയാണ്, ആരും ഒന്നു ഞെട്ടിപ്പോകുന്ന കണക്കാണിത്. 2013ല്‍ 10കെ മാരത്തണ്‍ ജോഷ് ഓടിത്തീര്‍ത്തത് ഒരു മണിക്കൂറിലാണ്.
2016 സെപ്റ്റംബറില്‍ വൈല്‍ഡ്കാറ്റ് 100-മൈല്‍ മാരത്തണില്‍ മൂന്നാമാതായി ഫിനിഷ് ചെയ്യാനും പ്രോപ്പര്‍ട്ടി മാനേജരായ ജോഷിന് കഴിഞ്ഞു. ഹൈസ്‌കൂള്‍ പഠനകാലം മുതല്‍ ഭക്ഷണം കൂടുതലായി കഴിക്കാന്‍ തുടങ്ങിയതാണ് ജോഷിനെ പൊണ്ണത്തടിയനാക്കിയത്. ചിക്കനും മീനും മുതല്‍ മുയലിനെവരെ ചുട്ട് തിന്നുതായിരുന്നു ഭക്ഷണ ശീലം. ഇങ്ങനൊരാളാണ് പൂര്‍ണ സസ്യബുക്കായി മാറി കഠിന പ്രയത്നത്തിലൂടെ 90 കിലോ കുറച്ചത്.
മാരത്തണ്‍ ഓട്ടക്കാരനായ സ്‌കോട്ട് ജുറെക്കിന്റെ ബോണ്‍ ടു റണ്‍ എന്ന പുസ്തകം വായിച്ച ശേഷമാണ് ജോഷിനു മനംമാറ്റം സംഭവിച്ചത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള ഡയറ്റാണ് ഇപ്പോള്‍ ജോഷിന്റേത്. അതേസമയം എത്രമാത്രം കലോറിയാണ് താന്‍ കഴിക്കുന്നതെന്ന കണക്കുകൂട്ടലൊന്നും ജോഷ് നടത്താറില്ല. ബദാം, സാലഡ്, ഇലവിഭവങ്ങള്‍, ബദാം മില്‍ക്ക് തുടങ്ങിയവയാണ് ഭക്ഷണത്തില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നത്. ആപ്പിളിനോടും വലിയ പ്രിയമാണ് മെലിഞ്ഞ ജോഷിന്. വെഗനിസം ആണ് ഏറ്റവും ഹെല്‍ത്തി ആയി ജീവിക്കാന്‍ വേണ്ടതെന്നാണ് ജോഷിന് ഇന്ന് കാണുന്നവരോടൊക്കെ പറയാനുള്ളത്.
Leave a Reply