Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:43 pm

Menu

Published on April 21, 2017 at 4:35 pm

സൗന്ദര്യ മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തി; കിരീടവും ചൂടി മടങ്ങി!

journalist-reporting-on-beauty-competition-ends-up-winning-it

മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയെന്ന് പറഞ്ഞ പോലത്തെ കാര്യമാണ് ഇംഗ്ലണ്ടിലെ ഗ്രിംസ്ബിയില്‍ നടന്നത്. ഇവിടെ നടന്ന സൗന്ദര്യ മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തക മടങ്ങിയത് കിരീടവും കൊണ്ടാണ്.

ഗ്രിംസ്ബി സൗന്ദര്യ മത്സരത്തിലായിരുന്നു സംഭവങ്ങള്‍. ഗ്രിംസ്ബി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടറാണ് ലോറ ഗുഡര്‍ഹാം എന്ന ഇരുപത്തിനാലുകാരി. മിസ് ഗ്രിംസ്ബി സൗന്ദര്യമല്‍സരത്തിന്റെ ഓഡിഷന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് യുവതിയെ പത്രം അയച്ചത്.

മത്സരിക്കാനെത്തിയ സുന്ദരികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചിത്രമെടുക്കുകയുമൊക്കെ ചെയ്യുന്ന തിരക്കിലായിരുന്നു ലോറ. ഈ സമയം നിലവിലെ മിസ് ഗ്രിംസ്ബി, മില്ലി മാര്‍ഗരറ്റ് ലോറയെ ശ്രദ്ധിക്കുകയും മത്സരത്തില്‍ പങ്കെടുത്തുകൂടേയെന്ന് ചോദിക്കുകയുമായിരുന്നു.

എന്നാല്‍ ആദ്യം മടി കാണിച്ചെങ്കിലും മത്സരത്തില്‍നിന്നുള്ള വരുമാനം രണ്ട് ചാരിറ്റബിള്‍ സംഘടനകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിഞ്ഞതോടെ ലോറയും മല്‍സരിക്കാനുറച്ചു. മേക്കപ്പിന്റെ ആധിക്യമില്ലാത്ത ലോറയുടെ ലുക്കാണ് തന്നെ ആകര്‍ഷിച്ചതെന്ന് മില്ലി മാര്‍ഗരറ്റ് പറയുകയും ചെയ്തു.

ഇതോടെ യാതൊരു തയാറെടുപ്പുകളുമില്ലാതെ എത്തിയ ലോറ മത്സരത്തില്‍ ഒന്നാമതെത്തി, മിസ് ഗ്രേറ്റ് ഗ്രിംസ്ബി ആന്‍ഡ് ഡിസ്ട്രിക്ട് ആയി മാറി.

മല്‍സരഫലം അറിയുമ്പോള്‍ ലോറ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. മറ്റു മത്സരാര്‍ഥികളെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല. ബെന്‍ ടോയ്ന്‍ ആണ് മിസ്റ്റര്‍ ഗ്രിംസ്ബി. ഇനി ലോറയ്ക്കു മുന്നിലെ ലക്ഷ്യം മിസ് ഇംഗ്ലണ്ട് മല്‍സരമാണ്. ലിംഗന്‍ സര്‍വകലാശാലയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഗ്രാജ്വേഷന്‍ കഴിഞ്ഞ ലോറ, ഉടനെ തന്നെ ഗ്രിംസ്ബി ടെലഗ്രാഫില്‍ ജോലിക്കു കയറുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News