Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:20 am

Menu

Published on May 10, 2017 at 5:55 pm

ഇന്ത്യയില്‍ പാടാന്‍ ജസ്റ്റിന്‍ ബീബറിന്റെ നിബന്ധനകള്‍

justin-biebers-list-of-demands-musicconcert

ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പോപ്പ് താരം ജസ്റ്റിന്‍ ബീബറിന്റെ നിബന്ധനകളുടെ പട്ടികയാണഅ ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചാവിഷയം.

സംഗീത നിരൂപകനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ എസ് രവി പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് അഞ്ച് ദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് കേട്ടാല്‍ ഞെട്ടുന്ന നിബന്ധനങ്ങളാണ് ബീബര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ലൈസന്‍സുള്ള ഒരു തിരുമ്മുകാരി വേണം എന്നൊരു ഡിമാന്റുമുണ്ട്.

തന്റെ അനുയായികളുടെ സുഗമമായ യാത്രയ്ക്ക് 10 അത്യാഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകളും. യാത്രയ്ക്കായി റോള്‍സ് റോയ്സ് കാര്‍. പരിപാടി കഴിഞ്ഞുള്ള വിശ്രമവേളകളില്‍ ഉല്ലസിക്കാന്‍ പിങ് പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്.

താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകള്‍, അലക്കു മെഷിന്‍, ഫ്രിഡ്ജ്, മസ്സാജ് ടേബിള്‍. മാത്രമല്ല ആഡംബര ഹോട്ടലിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായി വിട്ടുനല്‍കുകയും വേണം. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ ആഡംബര വിമാനം. പരിപാടി നടക്കുന്ന സ്റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍.

ശുചിമുറിയിയോട് ചേര്‍ന്ന് വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ 100 ഹാങ്ങറുകള്‍. വാനില റൂം ഫ്രെഷ്നറുകള്‍. ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്റ്റ്. പരിപാടിയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ചൂടുജല പ്രവാഹമുള്ള പ്രത്യേക നീന്തല്‍ക്കുളം.

കേരളത്തില്‍ നിന്നും അംഗീകാരമുള്ള തിരുമ്മുകാരി. പ്രശസ്തരായ അഞ്ച് പാചകക്കാര്‍ ഭക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കണം. തന്റെ പാട്ടിന്റെ പേരുകളാണ് ബീബര്‍ കഴിക്കുന്ന ആഹാരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

വേദിക്ക് പുറകില്‍ 30 വിശ്രമ മുറികള്‍ ഒരുക്കണം. വെള്ളികൊണ്ടുള്ള പാത്രങ്ങള്‍, പൂക്കള്‍, സുഗന്ധമുള്ള മെഴുകുതിരികള്‍, കരിക്കിന്‍ വെള്ളം, ബദാം പാല്‍, തേന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ മുറിയില്‍ ഒരുക്കിയിരിക്കണം.

വെളുത്ത നിറമുള്ള കിടക്ക, വിരിപ്പ്, പുതപ്പ്, കര്‍ട്ടണ്‍ എന്നിവ മാത്രമേ ഒരുക്കാന്‍ പാടുകയുള്ളു. പരിപാടി അവതരിപ്പിക്കുമ്പോഴും കിടപ്പ് മുറിയിലും 24 വെള്ളക്കുപ്പികള്‍, 24 ആല്‍ക്കലൈന്‍ വെള്ളക്കുപ്പികള്‍, എനര്‍ജി ഡ്രിങ്കുകള്‍, പ്രൊട്ടീന്‍ ഡ്രിങ്കുകള്‍ എന്നിവ ഉണ്ടാവണം.

അനുയായികള്‍ക്ക് കഴിക്കാനായി ബ്രഡ്, ചോക്ലേറ്റ്, ധാന്യങ്ങള്‍, എന്നിവ വേദിക്ക് പിറകില്‍ ഒരുക്കിയിരിക്കണം. വ്യത്യസ്ത ഫ്‌ളേവറുകളുള്ള ച്യൂയിംഗമ്മുകള്‍ വേണം.

കൂടാതെ യോഗ ചെയ്യാനുള്ള പ്രത്യേക മുറി, അവിടെ യോഗവിധി രേഖപ്പെടുത്തിയിട്ടുള്ള ചക്രങ്ങളും യോഗാസനങ്ങളുടെ വിവരങ്ങള്‍. ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളും വേണം.

ഒരുങ്ങാനായി പ്രത്യേക ബ്യൂട്ടിപാര്‍ലര്‍, സൂഷി വിഭവങ്ങള്‍ ലഭിക്കുന്ന റസ്റ്റോറന്റ്, തിയേറ്ററുകള്‍, ബീബറിനും അതിഥികള്‍ക്കുമായി പ്രത്യേക നിശാ ക്ലബുകള്‍ എന്നിവയും സജ്ജീകരിക്കണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News