Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:43 pm

Menu

Published on March 3, 2018 at 5:00 pm

ഈ ക്ഷേത്രത്തിലെ വഴിപാടും പ്രസാദവും മദ്യം

kal-bhairav-the-drinking-god-in-ujjain

പുരാതന ഹിന്ദു സംസ്‌കാരത്തിന്റെ ശേഷിപ്പുകളുള്ള താന്ത്രിക ക്ഷേത്രങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥിതി ചെയ്യുന്ന കാല ഭൈരവ് ക്ഷേത്രം. താന്ത്രിക സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും നിലനില്‍ക്കുന്ന ഒരു ക്ഷേത്രമാണ് കാല ഭൈരവ് ക്ഷേത്രം. ഇവിടുത്തെ ഭക്തരുടെ വിശ്വാസമനുസരിച്ച് മനസറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്നവനും ഉടനടി പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നവനുമാണ് ഇവിടുത്തെ കാലഭൈരവന്‍.

സംഹാര രൂപത്തില്‍ കോപിഷ്ഠനായി നില്‍ക്കുന്ന ശിവന്റെ കാലഭൈരവ രൂപത്തിലുള്ള അവതാരത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ഉജ്ജെയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനായാണ് കാല ഭൈരവന്‍ അറിയപ്പെടുന്നത്. നഗരത്തിന്റെ സേനാപതി എന്നും കാലഭാരവനെ വിശേഷിപ്പിക്കാറുണ്ട്.

അഷ്ടഭൈരവന്‍മാരെ ആരാധിക്കുന്ന ഒരു പാരമ്പര്യം ശൈവ വിശ്വാസികള്‍ക്ക് ഉള്ളതാണ്. ഇവരുടെ മുഖ്യതലവനായാണ് കാലഭൈരവനെ കണക്കാക്കുന്നത്.

താന്ത്രിക ക്ഷേത്രമായതിനാല്‍ തന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആചാരഅനുഷ്ടനങ്ങളും പൂജകളുമാണ് ഇവിടെ കാണുവാന്‍ സാധിക്കുക. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യം വഴിപാടായി സമര്‍പ്പിക്കുന്നത്.

തേങ്ങയും പൂക്കളും മദ്യവും ചേര്‍ന്നതാണ് ഇവിടുത്തെ വഴിപാടുകള്‍ മിക്കവയും. ഇവ വില്‍ക്കുന്ന കച്ചവടക്കാരും സമീപത്തുണ്ടാകും.

നൂറുകണക്കിന് വിശ്വാസികള്‍ ദിനംപ്രതി ഇവിടം സന്ദര്‍ശിക്കാറുണ്ട്. മദ്യക്കുപ്പികള്‍ പൂജാരിക്ക് കൊടുക്കുകയും അതില്‍ അതില്‍ കുറച്ച് അദ്ദേഹം എടുത്ത് ഒരു പാത്രത്തിലാക്കി കാലഭൈരവന്റെ നേരേ നീട്ടി നാവില്‍ പകരുകയു ചെയ്യും. അത് മുഴുവനും അവിടെവെച്ചു തന്നെ അപ്രത്യക്ഷമായി പോവുകയാണ് പതിവ്. ഇങ്ങനെ കാലഭൈരവന് സമര്‍പ്പിച്ചതിന്റെ ബാക്കി ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയും ചെയ്യും.

കാലഭൈരവന് സമര്‍പ്പിക്കുന്ന നിവേദ്യമായ മദ്യം എങ്ങനെയാണ് അപ്രത്യക്ഷമാവുക എന്നത് ഇനിയും മനസിലായിട്ടില്ലാത്ത ഒരു കാര്യമാണ്. ഭഗവാന്‍ തന്നെ അത് സ്വീകരിക്കുന്നതാണ് എന്നാണ് ഇവിടുത്തെ പൂജാരി അവകാശപ്പെടുന്ത്. വിഗ്രഹത്തിന് തുളകളോ മറ്റോ ഒന്നും ഇല്ല എന്ന് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും അത് പരിശോധിക്കാന്‍ ആരെയും അനുവദിക്കാറില്ല. അതു തന്റെ മാത്രം അവകാശമാണെന്നാണ് അദ്ദേഹം പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News