Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാളെ കർക്കിടക വാവുബലി. വാവുബലിയോടനുബന്ധിച്ച് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലും തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തിലും തിരുവിതാം കൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലും വൻ സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനായി മൂന്നാഴ്ച്ച മുമ്പ് തന്നെ ബലി ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. പിതൃക്കൾക്ക് ആത്മശാന്തി നേരാനും ബലികർമ്മങ്ങൾക്കുമായി സ്നാനഘട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.മരിച്ചു പോയവർക്ക് വേണ്ടി ഏതു ദിവസം വേണമെങ്കിലും തർപ്പണം നടത്താം. എന്നാൽ കർക്കടകത്തിലാണെങ്കിൽ അത്യന്തം പുണ്യദായകമാണ്. കർക്കിടകവാവിന് തീർഥാടനം നടത്തുന്ന മലയാളികളിൽ കൂടുതൽ പേരും എത്തുന്നത് ഹരിദ്വാറിലും ഋഷികേശിലുമാണ്.
Leave a Reply