Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കറുവപ്പട്ടയ്ക്കു പകരം മാരകവിഷവസ്തുവായ കാസിയ വിപണിയില്‍ വ്യാപകമാകുന്നു. കറുവപ്പട്ടയുടെ അതേ രൂപവും മണവുമാണു കാസിയയ്ക്ക്. എന്നാല്‍, എലിവിഷത്തില്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണു കാസിയ. കരള്‍, വൃക്ക രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും കാന്‍സറിനും കാരണമാകുന്നതാണു കാസിയ എന്നു സര്‍ക്കാരിന്റെ ഔദ്യോഗിക പഠനത്തില്‍ തന്നെ പറയുന്നു.എന്നാല്‍, ഡോക്ടര്‍മാര്‍ക്കു മാത്രം മനസ്സിലാകുന്ന ഭാഷയിലാണ് രോഗങ്ങളുടെ പേരു രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പ്, ന്യൂസീലന്‍ഡ്, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കാസിയ ഇറക്കുമതി നിരോധിച്ചെങ്കിലും ഇന്ത്യയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നു കാസിയയ്‌ക്കെതിരെ നിയമയുദ്ധം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയൊനാര്‍ഡ് ജോണ്‍ പറഞ്ഞു.ലിയൊനാര്‍ഡ് ജോണിന്റെ പരാതിയിലാണു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ, കാസിയ പരിശോധന നടത്തിയത്. കാസിയ നിരോധിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത ഇല്ല. ആയുര്‍വേദ മരുന്നുകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത കറുവപ്പട്ടയുടെ സ്ഥാനം ഇപ്പോള്‍ കാസിയ ഏറ്റെടുത്തിരിക്കുകയാണെന്നും ലിയോനാര്‍ഡ് പറഞ്ഞു. കിലോഗ്രാമിന് 100 രൂപയില്‍ താഴെയാണു കാസിയയുടെ വില. വിഷമാണെന്ന് അറിഞ്ഞിട്ടും കാസിയ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതിനു പിന്നില്‍ ഈ ലാഭക്കൊതി മാത്രമാണ്. മസാലപ്പൊടികളിലും കാസിയ ചേര്‍ക്കുന്നുണ്ട്. ഇന്നു വിപണിയില്‍ കറുവപ്പട്ട എന്ന പേരില്‍ ലഭിക്കുന്നതില്‍ നല്ലൊരു പങ്കും കാസിയയാണ്. ഏതു കാലാവസ്ഥയിലും കറുവപ്പട്ട വളരുമെങ്കിലും അതുപേക്ഷിച്ചാണു ലാഭത്തിന്റെ പേരില്‍ വിഷം വാങ്ങി കഴിക്കാന്‍ നമ്മള്‍ തയാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply