Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:11 am

Menu

Published on February 27, 2017 at 4:05 pm

ഇവ വീട്ടിൽ വെച്ചാൽ ഐശ്വര്യവും ഭാഗ്യവും നിറയും ….!!

keep-these-things-in-your-wallet-for-good-luck-and-prosperity

സ്വന്തം വീട്ടില്‍ ഐശ്വര്യവും ശാന്തിയും സാമാധാനവും സാമ്പത്തിക ഭദ്രതയും ഉണ്ടാവണമെന്ന് വിചാരിക്കാത്തവർ ഉണ്ടാകില്ല.പലപ്പോഴും രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ തന്നെയാണ് മിക്കയാളുകളും. വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും നിറയാന്‍ പുരാണങ്ങളും ശാസ്ത്രങ്ങളുമെല്ലാം പറയുന്ന ചില വഴികളുണ്ട്. നമ്മളോരോ കാര്യങ്ങളും ചെയ്യുന്നത് പലപ്പോഴും വിശ്വാസങ്ങളുടെ ചുവട് പിടിച്ചാണ്. ഉപയോഗ ശൂന്യമായ പല വസ്തുക്കളാണ് പലപ്പോഴും നമ്മുടെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്. ഇവ വീട്ടില്‍ നിന്ന് ഒഴിവാക്കിയാല്‍ ഐശ്വര്യവും സമ്പത്തും താനെ വന്നു ചേരും.

rupees

1. ഓടക്കുഴലിന്റെ സാന്നിധ്യം ഉള്ളയിടങ്ങളില്‍ ശ്രികൃഷ്ണൻറെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഏത് വീട്ടിലാണോ ഓടക്കുഴല്‍ സൂക്ഷിക്കുന്നത് അവിടെ ഐശ്വര്യം നിറയുമെന്നാണ് കരുതുന്നത്. വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ വീട്ടുകാര്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലുമുള്ള പരസ്പര സ്‌നേഹവും വിശ്വാസവും വര്‍ദ്ധിക്കും.

floot

2. ഒറ്റക്കണ്ണുള്ള തേങ്ങ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

coco

3.സുദര്‍ശനചക്രത്തോട് സാമ്യമുള്ള ഗോമതിചക്രം ഒരു മഞ്ഞനിറത്തിലുള്ള തുണിയിൽ പൊതിഞ്ഞു അലമാരകളിൽസൂക്ഷിക്കുന്നത് സാമ്പത്തിവിശ്വാസം പരാധീനതകൾ നിങ്ങളെ അലട്ടുകയില്ല എന്നാണു വിശ്വാസം.
4.ശുഭ-ലാഭ് എന്ന ചിഹ്നം വീടിന്റെ പൂമുഖത്ത് അലങ്കരിയ്ക്കുന്നത് ഐശ്വര്യത്തെ വിളിച്ച് വരുത്തും.

shubha

5.മരം ഒഴിവാക്കി വീട് പണിതാൽ വീട്ടുകാർക്ക് ആത്മവിശ്വാസക്കുറവും ആധിയും ഉണ്ടാവും എന്നാണ് ശാസ്ത്രം പറയുന്നത്. മരം കൊണ്ടുള്ള ഫർണിച്ചർ, പൂക്കൾ എന്നിവ വീട്ടിൽ വെക്കുന്നത് നല്ലതാണ്.
6 . മലയാളികളുടെ ഇടയിൽ പ്രധാനമുള്ളതാണ് നിലവിളക്ക് കത്തിക്കുന്നത്. ഇത് വീടിന് ഐശ്വര്യവും വീട്ടുകാർക്ക് ഭാഗ്യവും കൊണ്ട് വരുന്നു.

vilak

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News