Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് നമ്മുടെ ജീവിത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ് ഫോണ്‍. അതിനാൽ ഫോണ്‍ മോഷണവും വളരെ വ്യാപകമായിരിക്കയാണ്.ഫോണ്‍ കളവ് പോകുന്നതോടൊപ്പം തന്നെ, ഫോണ്‍ സ്ഥലം മാറി വെച്ച് മറന്നു പോകുന്നതും പതിവാണ്. തീർച്ചയായും പോക്കറ്റില്‍ നിന്ന് ഫോണ്‍ പെട്ടെന്ന് കാണാതാവുന്ന സന്ദർഭം ഒരിക്കലെങ്കിലും നിങ്ങൾക്കുണ്ടായിട്ടുണ്ടാകും.ഉടമസ്ഥന്റെ അനാസ്ഥയാണ് മിക്ക അവസരങ്ങളിലും ഫോണ്‍ കളവ് പോകാന്‍ പ്രധാന കാരണം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫോണ്‍ കളവ് പോകുന്നതും ,സ്ഥലം മാറി വെച്ച് മറന്നുപോകുന്നതും ഒഴിവാക്കാവുന്നതാണ്.
–

–
1.ഫോണുകൾ എപ്പോഴും നിങ്ങളുടെ അടുത്ത് തന്നെ വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇത് എവിടെയെങ്കിലും വെച്ച് മറന്നു പോകാതിരിക്കാനും, കളവ് പോകാതിരിക്കാനും സഹായിക്കും.
2.ഫോണ്‍ കട്ടെടുക്കുന്നവരുടെ പ്രധാന വഴി നിങ്ങളോട് സമയം ചോദിക്കുകയും, തുടര്‍ന്ന് തക്കത്തില്‍ മൊബൈല്‍ കട്ടെടുക്കുകയുമാണ്.അതിനാൽ ഇത്തരക്കാരെ മനസ്സിലാക്കി ഒന്നുകില്‍ നിങ്ങളുടെ കൈയില്‍ കിടക്കുന്ന വാച്ച് നോക്കുകയും, അതില്ലെങ്കില്‍ താഴ്മയായി നിങ്ങള്‍ക്ക് സമയം അറിയില്ലെന്നും അവരോട് പറയുക.
3.നിങ്ങളുടെ ഫോണ്‍ നമ്പർ, മോഡൽ, രൂപം,കളർ,പിൻ അല്ലെങ്കിൽ സെക്യൂരിറ്റി ലോക്ക് കോഡ് IMEI നമ്പർ എന്നിവ റെക്കോർഡ് ചെയ്ത് വെയ്ക്കണം. ഇത് ഫോണ്‍ നഷ്ടപ്പെട്ടാൽ ആവശ്യമായി വരും.
–

–
4.മൊബൈൽ ഹാൻഡ്സെറ്റിലോ, ബേറ്ററിയിലോ, നിങ്ങളെ തിരിച്ചറിയാനുള്ള പേരോ, അഡ്രസ്സോ മറ്റും എഴുതി വയ്ക്കുന്നത് നല്ലതാണ്. ഇത് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്‌താൽ എളുപ്പം നിങ്ങളെ തിരിച്ചറിയാൻ സഹായിക്കും. നിങ്ങളുടെ ഇ-മെയിൽ ഐഡിയോ, നിങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന മറ്റേതെങ്കിലും നമ്പറോ ഹാൻഡ്സെറ്റിലോ, ബേറ്ററിയിലോ എഴുതുന്നത് നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു കിട്ടാൻ ചിലപ്പോൾ സഹായിച്ചേക്കും.
5.സ്മാര്‍ട്ട്‌ഫോണ്‍ കളവ് പോകുന്ന പ്രധാന സ്ഥലം ബസ്സുകളും, മെട്രോകളുമാണ്. കളളന്മാര്‍ ഇത്തരം തിരക്കുളള സ്ഥലങ്ങളില്‍ നിന്ന് ഫോണ്‍ അടിച്ചു മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത സ്ഥലത്ത് എപ്പോഴും ഫോണ്‍ ഒളിപ്പിച്ച് വെയ്ക്കുക.
–

–
6. നിങ്ങളുടെ ഫോണിന് പിൻ ,അല്ലെങ്കിൽ സെക്യൂരിറ്റി ലോക്ക് കോഡ് ഉപയോഗിക്കുക. ഇത് മൂലം നിങ്ങളുടെ ഫോണ്‍ സിമ്മിലെ വിവരങ്ങൾ മോഷ്ടാവിന് കാണാൻ കഴിയില്ല.സ്മാർട്ട്ഫോണ്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അത് കണ്‍മുന്നില്‍ തന്നെ വയ്ക്കുകയെന്നതാണ്.ഫോണ്‍ നിങ്ങളുടെ അടുത്തുണ്ടെങ്കില്‍ പരിചയമില്ലാത്ത ഒരാൾ വന്ന് ഫോണ്‍ കട്ടെടുക്കാനുളള സാധ്യത കുറവാണ്.
7.നിങ്ങളുടെ ഫോണ്‍ നെറ്റ് വർക്ക് ഒപ്പറേറ്ററുടെ അടുത്ത് രജിസ്റ്റർ ചെയ്യുക. ഫോണ്‍ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഇവിടെ അറിയിക്കുക. ഇവർ നിങ്ങളുടെ ഫോണിലെ അക്കൗണ്ട് വിവരങ്ങളും മറ്റും ബ്ലോക്ക് ചെയ്യുന്നതാണ്.
–

Leave a Reply