Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭൂമിയിലുള്ള എല്ലാ മനുഷ്യർക്കും രഹസ്യങ്ങളുണ്ടാകും. ചിലർ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നവരായിരിക്കും ,പക്ഷെ മറ്റു ചിലർ രഹസ്യമാണെന്ന് കേൾക്കുമ്പോൾ തന്നെ ഇത് മറ്റാരോടൊക്കെ പറയാം എന്നു ചിന്തിക്കുന്നവരായിരിക്കും.എന്നാൽ ജീവിതത്തോട് വളരെ അടുത്ത് നിൽക്കുന്ന രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവേക്കാതിരിക്കുന്നതാണ് നല്ലത്. മനസ്സിലെ രഹസ്യം ആരോടെങ്കിലുമൊന്നു പറഞ്ഞാൽ ഉള്ളിലെ ഭാരം അൽപമൊന്ന് കുറയുമല്ലോ എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും.എന്നാൽ ഇറക്കി വെച്ചതിലിരട്ടി ഭാരമായിരിക്കും അത് പറഞ്ഞത് മൂലമുണ്ടാകുന്നത്.
നിങ്ങളോടൊപ്പം മണ്ണടിയേണ്ട ചില രഹസ്യങ്ങളിതാ..
നമ്മൾ മനുഷ്യർ എന്നും ആഗ്രഹങ്ങൾക്കടിമകളാണ്.അത് തന്നെയാണ് മനുഷ്യന്റെ വിഷമങ്ങൾക്കറുതി വരാത്തതും. ചിലപ്പോൾ നമ്മുടെ ആഗ്രഹങ്ങൾ മറ്റുള്ളവർ അറിയാൻ പാടില്ലതതായിരിക്കും, അത് ചിലപ്പോൾ സമൂഹത്തിൽ നിന്ന് തന്നെ നമ്മളെ ഒറ്റപ്പെടുത്തിയേക്കും. അത്തരം രഹസ്യങ്ങൾ നമുക്കുള്ളിൽ തന്നെ വെക്കുന്നതാണ് ബുദ്ധി.
അതുപോലെത്തന്നെ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് നിങ്ങളുടെ വരുമാനവും. അത് എല്ലായ്പ്പോഴും തുറന്നു പറഞ്ഞാൽ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തൽ ഉണ്ടാവുകയും ചില ബന്ധങ്ങൾ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുകയും ചെയ്യുന്നു.
സുഹൃത്തുക്കൾ നിങ്ങളെ മാത്രം വിശ്വസിച്ചു പറയുന്ന രഹസ്യങ്ങൾ മറ്റുള്ളവരോട് പറയാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത് ,അത് സൗഹൃദങ്ങൾ നഷ്ടപ്പെടാനും നിങ്ങളിൽ മറ്റുള്ളവർക്കുള്ള വിശ്വാസം ഇല്ലതാവനും കാരണമാവും.
കുടുംബ ബന്ധവും പ്രണയവുമൊന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാത്തതാണ് ഉചിതം.മറ്റുള്ളവരുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനേക്കാൾ സ്വയം ആലോചിച്ചു വിവേക പൂർണമായ തീരുമാനങ്ങളെടുക്കുന്നതാണ് നല്ലത് .
വിവാഹിതരാണെങ്കിൽ പങ്കാളിയുടെ കുറ്റങ്ങളും കുറവുകളുമൊക്കെ രഹസ്യമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാധിത്തമാണ്.മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴച്ചാൽ ഒരുപക്ഷെ അത് ദാമ്പത്യ ജീവിതം തകരാൻ തന്നെ കാരണമായേക്കാം .
Leave a Reply