Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിന്റെ കാൽപ്പന്തു കളിയോടുള്ള സ്നേഹം എന്നും പ്രസക്തമാണ്. മെസ്സി എന്ന പേര് പലർക്കും ഒരു വികാരമാണ് ഇവിടെ. എപ്പോൾ ഇതാ സാക്ഷരം ഫുടബോളിലെ മിശിഹാ തന്നെ ഈ സ്നേഹം തിരിച്ചറിഞ്ഞിരിക്കുന്നു.
മെസ്സി.കോം നടത്തിയ വാമോസ് മെസ്സി മത്സരത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തില്‍ നിന്നും അപ്‌ലോഡ് ചെയ്ത വീഡിയോ ആണ്. ഷ്യയില്‍ നടക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ച് മെസ്സിയേയും അര്‍ജന്റീനയേയും പിന്തുണച്ച്‌കൊണ്ടുള്ള വീഡിയോകളാണ് മത്സരത്തിനായി വെബ്‌സൈറ്റ് പരിഗണിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വീഡിയോകള്‍ വോട്ടെടുപ്പിനായി വെബ്‌സൈറ്റ് പബ്ലിഷ് ചെയ്തു, ഇതിലാണ് കേരളത്തില്‍ നിന്നുള്ള വീഡിയോ ഒന്നാമതെത്തിയത്.
വീഡിയോ അപ്‌ലോഡ് ചെയ്ത ചെല്ലാനത്തെ ഫാദര്‍ വിപിന്‍ മാളിയേക്കലാണ് വിജയി. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് സമ്മാനര്‍ഹമായ വീഡിയോയില്‍ ഉള്ളത്. കട്ടൗട്ട് സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള പള്ളിയിലെ ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ഫേസ്ബുക്ക് ലൈവില്‍ ഇട്ടിരുന്നു. ഇതാണ് ഇപ്പോൾ ഒന്നാമതെത്തിയിരിക്കുന്നത്.
തുടർന്ന് ഇദ്ദേഹത്തിന് മെസ്സി. കോം ഇത് നിന്നും ഇമെയിൽ വരുകയും ശേഷം അഡ്രസ്സും മറ്റുവിവരങ്ങളും ശേഖരിക്കുകയും ചെയ്തു.
Leave a Reply