Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 5:29 pm

Menu

Published on September 19, 2014 at 3:07 pm

കുട്ടികൾക്കായി 3000 രൂപയുടെ ടാബ് ലെറ്റുമായി ആമസോണ്‍ രംഗത്ത്

kindle-launches-fire-tablet-for-kids

ദില്ലി:കുട്ടികൾക്കായി 3000 രൂപയുടെ ടാബ് ലെറ്റുമായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ലോകത്തിലെ പ്രമുഖ കമ്പനിയായ ആമസോണ്‍ രംഗത്തെത്തി.ആമസോണ്‍ കിന്‍ഡില്‍ ഫയര്‍ എച്ച്.ഡി കിഡ്സ് എഡിഷനാണ് ആറിഞ്ച്, ഏഴിഞ്ച് എന്നീ വലിപ്പങ്ങളിൽ കുട്ടികള്‍ക്കായി ഈ ടാബ് പുറത്തിറക്കിയിരിക്കുന്നത്. 3000 രൂപയായിരിക്കും ഇതിന്റെ ഇന്ത്യന്‍ വില. ഒക്ടോബറില്‍ ഇത് ആമസോണ്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതാണ്. ഈ ടാബില്‍ പരസ്യങ്ങളെ ബ്ലോക്ക് ചെയ്യുന്ന പ്രത്യേക ആപ്ലികേഷനും ആമസോണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഈ ടാബ് കുട്ടികളുടെ കയ്യിൽ നിന്ന് താഴെ വീണു പോയാലും വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല.കാരണം ഇതിന് ഗോറില്ല ഗ്ലാസ് സംരക്ഷണമാണുള്ളത്. കൂടാതെ ജിഗാബൈറ്റ് റാമും ,1.5 ജിഗാ ഹെര്‍ട്സ് മീഡിയാ ടെക്ക് പ്രോസസ്സറും ഇതിനുണ്ട്.ഇതിനെല്ലാം പുറമേ കുട്ടികള്‍ക്ക് ആവശ്യമായ ഗെയിമുകള്‍, ബുക്കുകള്‍, ഗാനങ്ങള്‍ എന്നീവ ഡൗണ്‍ലോഡ് ചെയ്യാനും പറ്റും.മാത്രമല്ല ആമസോണ്‍ ഫ്രീ ടൈം ആണ്‍ലിമിറ്റഡ് സര്‍വ്വീസ് ഒരു കൊല്ലത്തേക്ക് സൗജന്യമായാണ് ലഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News