Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 7, 2024 7:42 pm

Menu

Published on October 21, 2015 at 2:55 pm

കൊച്ചു സുന്ദരിയെ നിങ്ങളും ‘ലൈക്ക്’ ചെയ്തോ..? സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികൾ സൂക്ഷിക്കുക…

kochu-sundari-fb-page-sex-racket-case

ഫേസ്ബുക്കിലെ കൊച്ച് സുന്ദരി എന്ന പേര് കണ്ട് പതിനായിരക്കണക്കിന് ആളുകളാണ് ഒരു പേജ് ലൈക്ക് ചെയ്തത്. എന്നാല്‍ ഈ പേജ് ലൈക്ക് ചെയ്തവര്‍ക്ക് പണി കിട്ടി. ലൈക്കടിച്ച് ഉള്ളില്‍ കയറുമ്പോഴാണ് ബോധ്യമാകുക സംഭവം അഡല്‍സ് ഒണ്‍ലിയാണെന്ന്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കച്ചവടം കൊഴുപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു കൊച്ചു സുന്ദരി എന്നത്. യുവാക്കളും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഈ പേജില്‍ ലൈക്ക് ചെയ്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു. പതിനായിരത്തിലേറെ പേരായിരുന്നു ഈ പേജില്‍ ലൈക്ക് ചെയ്തിരുന്നത്.

പേജില്‍ കടന്ന് കഴിയുമ്പോഴാണ് പേര് കുട്ടികളുടെതാണെങ്കിലും പെണ്‍വാണിഭക്കാരുടെ പേജാണെന്ന് ബോധ്യമായത്. പ്രായപൂര്‍ത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരില്‍ നിന്ന് ലഭിക്കുന്ന സര്‍വ്വീസും അവരുടെ റേറ്റും കുറിച്ചിട്ട പേജില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പരുകള്‍ അനവധിയുണ്ടായിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ തന്ത്രം. ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളില്‍ ആകൃഷ്ടരായെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ സംഘം രഹസ്യമായി തേടും. ഐ.ടി രംഗത്തോ ബിസിനസ് മേഖലകളിലോ ഉള്ളവരാണെങ്കില്‍ ചോദിക്കുന്ന പണം കിട്ടുമെന്നുറപ്പുള്ള സംഘത്തിന്റെ അടുത്ത നീക്കം ഇരയെ എങ്ങനെയും ചാക്കിലാക്കുകയെന്നതാണ്. ഇങ്ങനെയാണ് ഫേസ്ബുക്കിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ഇരയെ പിടിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം സൈറ്റുകളില്‍ പരസ്യം നല്‍കി കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന സംഘത്തെപ്പറ്റി ബാലാവകാശ കമ്മിഷനംഗത്തിന് ലഭിച്ച സൂചനയും ഡിജിപിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊച്ചു സുന്ദരിക്ക് മേല്‍ പൊലീസിന്റെ പിടിവീണത്. നടിമാരുടെും വ്യാജ ചിത്രങ്ങളും മറ്റും ഈ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് പെണ്‍വാണിഭക്കാര്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ പോലും ഇങ്ങനെ ആവശ്യക്കാര്‍ക്ക് പെണ്‍വാണിഭ സംഘം എത്തിച്ചു നല്‍കി എന്നാണ് തിരുവനന്തപുരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്

കൊച്ചുസുന്ദരിയെന്ന ഫേസ് ബുക്ക് പേജും എസ്‌കോര്‍ട്ട് , ലൊക്കാന്റോ തുടങ്ങിയ വെബ് വിലാസങ്ങള്‍ മുഖേനയും പെണ്‍വാണിഭം നടത്തിയിരുന്ന സംഘം സമാനമായ ഇരുപതോളം സൈറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം രംഗം കൊഴുപ്പിച്ചതായാണ് വിവരം.

എന്നാൽ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം ഓണ്‍ലൈനില്‍ സജീവമായ വിദ്യാര്‍ത്ഥികളെയും സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കഴിഞ്ഞപ്പോഴാണ് പലരും ഞെട്ടിയത്.
അടൂര്‍ ചൂരക്കോട്ടെ വിഷ്ണുഭവനില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ജിഷ്ണു ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ അറസ്റ്റിലായ വിവരം അടുത്ത ദിവസം രാവിലെയാണ് വീട്ടുകാരറിഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം പോയ മകന്‍ രാത്രിവൈകിയും തിരികെ വരാതിരിക്കുകയും മൊബൈല്‍ ഫോണ്‍ അറ്റന്റ് ചെയ്യാതാകുകയും ചെയ്തതോടെ വീട്ടുകാര്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. അടുത്തദിവസം ്രൈകംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് വീട്ടിലേക്ക് വിളിച്ച് മകന്‍ തങ്ങളുടെ കസ്റ്റഡിയിലുള്ളതായി അറിയിക്കുകയായിരുന്നു.

പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ മകന്റെ അറസ്റ്റിന്റെ കാര്യം തേടി മാതാവും ബന്ധുവും ്രൈകംബ്രാഞ്ച് ആസ്ഥാനത്തെത്തി. കൊല്ലത്ത് പെണ്‍വാണിഭക്കാരെ പിടികൂടിയതിന് കൊട്ടാരക്കരയില്‍ സുഹൃത്തിനെ കാണാന്‍ പോയ മകന് എന്തുബന്ധമാണെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം. ഓണ്‍ലൈന്‍ പെണ്ണിടപാടുകാരുടെ സൈറ്റിലെ ഫോണ്‍ നമ്പരുകളിലൊന്നില്‍ മകന്റെ നമ്പരും കാണുകയും മകന്‍തന്നെ താന്‍ സ്ത്രീകളെ ഏര്‍പ്പെടുത്തികൊടുത്തതായി വെളിപ്പെടുത്തുകയും ചെയ്തതോടെ മാതാപിതാക്കള്‍ ശരിക്കും തകരുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News