Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:10 pm

Menu

Published on March 16, 2015 at 2:49 pm

കുംഭകര്‍ണന്റെ ഉറക്കത്തിന്റെ കാരണവും കണ്ടെത്തി…!!

kumbhakarnas-sleep-was-curable

എന്തുകൊണ്ടാണ് കുംഭകര്‍ണന്‍ എന്ന ഐതിഹാസിക കഥാപാത്രം കൂടുതല്‍ ഉറങ്ങുന്നുവെന്നതിന് നമ്മുടെ പുരാണങ്ങള്‍ തന്നെ നമുക്ക് ഉത്തരം നല്‍കിയിട്ടുണ്ട്. ഇന്ദ്രപ്രസ്ഥം ആവശ്യപ്പെട്ട കുംഭകര്‍ണന് നാവില്‍ വികട സരസ്വതി വിളയാടിയതിനാല്‍ ലഭിച്ചത് നിദ്രാസനമായിരുന്നുവെന്നാണ് ചരിത്രം പറഞ്ഞ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോൾ  കുംഭകര്‍ണന്റെ ഉറക്കത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ .തലച്ചോറിന്റ സന്തുലിതാവസ്തയുടെ താളം തെറ്റുന്ന ‘ഹൈപ്പോതലാമിക് ഒബേസിറ്റി’ എന്ന അവസ്ഥയാണ് കുംഭകർണൻറെ ഉറക്കത്തിന് കാരണമെന്നാനിവർ പറയുന്നത് . തലയിലുണ്ടാകുന്ന ട്യൂമര്‍ മൂലമാണ് ഒരു വ്യക്തി ഇത്തരം അവസ്ഥയില്‍ എത്തിച്ചേരുന്നത്. തലയിലുണ്ടാകുന്ന പരിക്കുകളും ഇത്തരം ട്യൂമറുകള്‍ക്ക് വഴിവെച്ചേക്കാം. ഭക്ഷണത്തോടും ഉറക്കത്തിനോടും മാത്രമായിരിക്കും ഇത്തരം രോഗമുള്ളവര്‍ക്ക്  താൽപര്യമുണ്ടാവുകയെന്നും ഗവേഷകർ  പറയുന്നു. 50കാരനായ ഒരു രോഗി കുംഭകര്‍ണ നിദ്രയുടെ ലക്ഷണങ്ങളുമായി എത്തിയതിനെപ്പറ്റി പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഓം ജെ ലഖാനി പറയുന്നു. രോഗി ദിവസങ്ങളോളം ഉറങ്ങികയും ഭക്ഷണം കഴിയ്ക്കാന്‍ മാത്രം എഴുനേല്‍ക്കുകയും ചെയ്യുന്നതായിരുന്നു രോഗലക്ഷണം. പരിശോധനയിലാണ് ഹൈപ്പോതലമസില്‍ മുഴയുണ്ടെന്ന് കണ്ടെത്തിയത്. ‘ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം’ എന്ന പുസ്തകത്തിലാണ്  ഗവേഷകർ   തങ്ങളുടെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News