Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 1:27 am

Menu

Published on April 3, 2015 at 10:23 am

അമ്മയുടെ അന്ത്യ കർമ്മങ്ങൾ നടത്തിയ മകളെ വെട്ടിക്കൊന്നു

lady-sarpanch-killed-for-performing-mothers-last-rites

റായ്പൂര്‍: അമ്മയുടെ അന്ത്യ കർമ്മങ്ങൾ നടത്തിയ മകളെ സഹോദരനും മകനും ചേര്‍ന്ന് വെട്ടിക്കൊന്നു. മോധ ഗ്രാമസഭാംഗമായ ഗീതാ വര്‍മ (44) യെയാണ് സഹോദരന്‍ സന്തോഷും(47) അയാളുടെ മകന്‍ പിയൂഷും(25) ചേര്‍ന്ന് മഴു കൊണ്ട് വെട്ടിക്കൊന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം നടന്നത്. മാര്‍ച്ച് 31നാണ് 85കാരിയായ ഇവരുടെ അമ്മ മരിച്ചത്. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കുടുംബത്തോടൊപ്പം സമീപത്തെ കുളത്തിനടുത്തേയ്ക്കു പോകുകയായിരുന്ന ഗീതയെ സന്തോഷും മകന്‍ പിയൂഷും ചേര്‍ന്ന് മഴുകൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന അവരുടെ മൂത്ത സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സന്തോഷ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് അവരുടെ അമ്മ സുരുജ് ബായ് ഗീതയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. മകനോട്‌ ദേഷ്യമുണ്ടായിരുന്ന ആ അമ്മയുടെ ആഗ്രഹം താൻ മരിച്ചാൽ മകൾ അന്ത്യ കർമ്മങ്ങൾ ചെയ്യണമെന്നായിരുന്നു. ഇത് പ്രകാരം പ്രകാരം ഗീത അന്ത്യകര്‍മ്മങ്ങള്‍ നടത്തി.ഇതാണ് സന്തോഷിനെയും പിയൂഷിനെയും കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News