Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡോക്‌ടറോടും വക്കീലിനോടും നുണ പറയരുതെന്നാണ് പ്രമാണം. എന്നാല്‍ എന്തെങ്കിലും അസുഖം പിടിപെട്ട് ഡോക്‌ടറുടെ അടുത്ത് എത്തുമ്പോള്‍, നിരുപദ്രവകരമാണെന്ന് കരുതിയാണെങ്കിലും നുണ പറയുന്നവര്‍ കുറവല്ല. എന്നാല്‍ ഡോക്‌ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നുണ പറയുന്നതും, എന്തെങ്കിലും മറച്ചുവെക്കുന്നതും അത്ര നല്ലതല്ല. ഇത് പിന്നീട് ചികില്‍സയ്‌ക്കിടയില്‍ വിപരീത ഫലമുണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ഡോക്‌ടറോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില നുണകളിതാ…
1. നിത്യവും രാവിലെ കുറഞ്ഞത് 30 മിനിട്ട് വ്യായാമം ചെയ്യാറുണ്ട്
രാവിലെ എഴുന്നേല്‍ക്കാന്‍ മടിയുള്ളവരായിരിക്കും ഡോക്‌ടറോട് ഈ കള്ളം പറയുക.
2. മദ്യപിക്കാറില്ല
മദ്യപിക്കുമോയെന്ന് ഡോക്‌ടര്‍ ചോദിക്കുമ്പോള്‍, മദ്യപിക്കുന്ന ആളാണെങ്കിലും ഇല്ല എന്നായിരിക്കും പലരുടെയും മറുപടി.
3. കണ്ണുകള്‍ അടുത്തിടെ ടെസ്റ്റ് ചെയ്തിരുന്നു
ഇപ്പോള്‍ ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. അപ്പോള്‍ കണ്ണ് പരിശോധിക്കാതെ പോകുന്നത് ഗുരുതരമായ കാഴ്‌ച പ്രശ്‌നങ്ങള്‍ തിരിച്ചറിയാതെ പോകാന്‍ കാരണമായേക്കും.
4. കുറഞ്ഞത് 5 മണിക്കൂര്‍ ഉറങ്ങാറുണ്ട്
ഒട്ടും ഉറങ്ങാത്ത ആളായിരിക്കും ഡോക്‌ടറോട് ഇങ്ങനെ പറയുന്നത്.
5. പുകവലിക്കാറില്ല
പുകവലിക്കുമോയെന്ന് ഡോക്‌ടര്‍ ചോദിക്കുമ്പോള്‍, പുകവലിക്കുന്ന ആളാണെങ്കിലും ഇല്ല എന്നായിരിക്കും പലരുടെയും മറുപടി
Leave a Reply