Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രുണേസ് അയേസ്: ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ഗോള്‍ഡന്‍ ബോളിന് അർഹനല്ലെന്ന് പറഞ്ഞ് ഇതിഹാസ താരം ഡീഗോ മാറഡോണ രംഗത്തെത്തി. ടെലി നൂര്‍ ടെലിവിഷന് നല്‍കിയ ഒരു അഭിമുഖത്തിലാണ് മാറഡോണ മെസ്സിയെ വിമർശിച്ചത്. മെസ്സി ഗോൾഡൻ ബോളിന് അർഹനല്ലെന്നും ഗോള്‍ഡന്‍ ബോള്‍ സമ്മാനിച്ചതിനു പിന്നിൽ ഫിഫയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം മാത്രമാണെന്നും മാറഡോണ പറഞ്ഞു. ടൂർണമെൻറിൽ മികച്ച പ്രകടനം നടത്തിയ ആര്യൻ റോബൻ , ജയിംസ് റോഡിഗസ്, തോമസ് മുള്ളർ എന്നിവരെ പിന്തള്ളി മെസ്സിയെ ഗോൾഡൻ ബോളിന് അർഹാനാക്കിയതാണ് മാറഡോണയെ പ്രകോപിപ്പിച്ചത്. മെസ്സിക്ക് ഗോൾഡൻ ബോൾ സമ്മാനിച്ചതിനെതിരെ ഒരു ഭാഗത്ത് പ്രതിഷേധം ഉയരുമ്പോൾ ഈ തീരുമാനത്തിനെതിരെ അർജൻറീനയുടെ എക്കാലത്തെയും മികച്ച താരം തന്നെ രംഗത്തെത്തിയത് അർജൻറീനയുടെ ആരാധകരെ വിഷമിപ്പിച്ചു.
Leave a Reply