Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാര്‍സലോണ: ലോകം മുഴുവന്‍ തിരഞ്ഞ മെസിയുടെ ആ കുഞ്ഞു ആരാധകനെ ഒടുവിൽ കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ ജഗ്‌ഹോറി ജില്ലയില്‍ നിന്നുള്ള അഞ്ച് വയസ്സുകാരനായ മുര്‍ത്താസ അഹമ്മദായിരുന്നു അത്. പ്ലാസ്റ്റിക് കവറിന് മുകളില്‍ തന്റെ അര്‍ജന്റീന ജെര്‍സി വരച്ച് അണിഞ്ഞു നില്‍ക്കുന്ന ബാലന്റെ ചിത്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കുഞ്ഞു ആരാധകനെ കാണാന്‍ മെസി ആഗ്രഹം പ്രകടിപ്പിച്ചത്.മൂത്ത സഹോദരന്‍ ആസിമാണ് മുര്‍തസയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ടത്.ഇറാഖില്‍ നിന്നുള്ള ബാലനെന്ന രീതിയിലായിരുന്നു ഈ ചിത്രം ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം കണ്ട് മുര്‍ത്താസയുടെ അമ്മാവന്‍ അസീം അഹമ്മദിയെന്നയാളാണ് മുര്‍ത്താസ അഫ്ഗാന്‍കാരാനാണെന്ന് സ്ഥിരീകരിച്ചത്. ബിബിസിയും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഒരാഴ്ച്ച മുമ്പാണ് വാര്‍ത്തയ്ക്ക ആധാരമായ ലോകത്തെ ഇളക്കിമറിച്ച സംഭവം.
കുഞ്ഞു മെസ്സിയായി ടര്‍ക്കിഷ് ബ്ലോഗില്‍ വന്ന ചിത്രമാണ് അതിന് കാരണം. തൂവെള്ള പ്ലാസ്റ്റിക് സഞ്ചി ആകാശനീല നിറത്തിലെ വടിവൊത്ത വരകളോടെ അര്‍ജന്റീന ജഴ്‌സിയാക്കി അണിഞ്ഞുകൊണ്ടായിരുന്നു ഈ കുഞ്ഞു ആരാധകന്റെ നില്‍പ്. അതില്‍ കടുംനീല നിറത്തില്‍ ‘മെസ്സി 10’ എന്നെഴുതി മുഖംതിരിഞ്ഞുനില്‍ക്കുകയായിരുന്നു കൊച്ചു പയ്യന്‍. ഇതാരാണെന്നോ എവിടെ നിന്നെന്നോ അന്ന് ലോകത്തിനറിയില്ലായിരുന്നു.പിന്നീട് ലോകം മുഴുവന്‍ തിരച്ചിലുകളുടെ നാളുകളായിരുന്നു. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും അഹമ്മദിനെ തേടി ലോകം അലഞ്ഞു.തുര്‍ക്കി ബ്‌ളോഗിലെ ചിത്രം, മെസ്സിയുടെ ട്വിറ്ററിലെ സജീവമായ ഫാന്‍ പേജ് ‘മെസ്സി 10 സ്റ്റാറ്റസ്’ പോസ്റ്റു ചെയ്തതോടെയാണ് കുഞ്ഞു ആരാധകന്റെ ചിത്രം പിന്നെയും വൈറലായത്. ലോകമെങ്ങുമുള്ള മാധ്യമങ്ങളും ആരാധകരും ചിത്രം പങ്കുവെച്ചു.എന്തായാലും ഈ ചിത്രം സാക്ഷാല്‍ മെസി കാണുമെന്നും തനിക്കൊരു ജേഴ്സി അയച്ചുതരുമെന്നുമാണ് മുര്‍ത്താസയുടെ പ്രതീക്ഷ.

Leave a Reply