Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെര്‍ലിന്‍: ശോകഗാനങ്ങള്‍ കേള്‍ക്കുന്നത് മനസ്സിന് സാന്ത്വനവും അതുവഴി സന്തോഷവും ലഭിക്കുമെന്ന് പഠനം. ബെര്‍ലിനിലെ ഫ്രെയ്ര് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരം ഒരു കണ്ടെത്തലിനു പിന്നില്‍. മനസ്സിനു കുളിര്‍മയും സമാധാനവും സാന്ത്വനവും പകരാന്‍ ശോകഗാനങ്ങള്‍ക്കു കഴിയും. നിഷേധാത്മകമായ ചിന്തകളെയും മാനസികാവസ്ഥയെയും സാന്ത്വനിലൂടെ സാധാരണസ്ഥിതിയിലേക്കെത്തിക്കാനും ശോകസംഗീതത്തിനു കഴിയും. ഇതിന് പോസിറ്റീവായ ചിന്തകളും വികാരങ്ങളും ഉണര്‍ത്താന്‍ കഴിവുണ്ട് എന്നുമാണ് ഇവരുടെ റിപ്പോർട്ടിൽ പറയുന്നത്. .ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 770 പേരാണ് ബെര്‍ലിനിലെ പഠനത്തില്‍ പങ്കാളികളായത്.
Leave a Reply