Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:54 pm

Menu

Published on November 28, 2017 at 12:57 pm

സ്വന്തമായി സിനിമ ചെയ്യാനായി മലയാളി യുവാവ് പണം കണ്ടെത്തിയത് മയക്കുമരുന്ന് കടത്തി

man-arrested-in-drug-case

കൊച്ചി: സ്വന്തമായി സിനിമയെടുക്കാനുള്ള പണം കണ്ടെത്താൻ യുവാവ് ചെയ്തത് മയക്കുമരുന്ന് കടത്ത്. തമിഴ് നാട്ടിൽ നിന്നും മയക്കുമരുന്ന് കടത്തി കേരളത്തിൽ സിനിമാക്കാർക്കിടയിൽ കച്ചവടം നടത്തി പണമുണ്ടാക്കിയിരുന്ന യുവാവാണ് പോലീസ് പിടിയിലായത്. ലിബുമോന്‍ ബാലകൃഷ്ണന്‍ എന്ന പുതുവൈപ്പ് സ്വദേശിയാണ് ഇയാൾ.

മുംബൈ അധോലകത്തെ കുറിച്ചുള്ള മൂന്ന് കഥകൾ തയ്യാറാക്കി വെച്ച ഇയാൾ ഇത് സിനിമയാക്കുന്നതിനായുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യത്തിനു മുന്നിലാണ് മയക്കുമരുന്ന് കടത്ത് കച്ചവടത്തിലേക്ക് ഇറങ്ങിയത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ ഈ യുവാവിന്റെ മനസ്സ് മുഴുവൻ സിനിമ തന്നെയായിരുന്നു. സിനിമയ്ക്കാവശ്യമായ പണം തയ്യാറാക്കുന്നതിനായി ഇയാൾ പളനിയിൽ നിന്നും കഞ്ചാവും മറ്റും കേരളത്തിൽ കൊച്ചിയിലേക്ക് എത്തിച്ച് കച്ചവടം ആരംഭിച്ചു.

ഓരോ തവണയും ഈ രീതിയിൽ 40000 രൂപയോളം ഇയാൾ ഉണ്ടാക്കിയിരുന്നു. വിവരം കിട്ടിയ എക്സൈസ് ഉദ്യോഗസ്ഥർ ഇടപാടുകാരെന്ന രീതിയിൽ കൊച്ചിയിൽ വെച്ച് ഇയാളെ സമീപിക്കുകയും പിടികൂടുകയുമായിരുന്നു. തൃപ്പൂണിത്തുറയിലെ ഒരു ഇടപാടുകാരന് 4.5 കിലോ കഞ്ചാവ് വിൽക്കുമായിരുന്നു. ഇതുപോലെ വേറൊരാൾക്കുള്ള 2.2 കിലോ കഞ്ചാവുമായി കാത്തു നിൽക്കുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published.

More News