Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗലാപുരം : ഓണ്‍ലൈൻ വഴി മൊബൈൽ ബുക്ക് ചെയ്ത യുവാവിന് പാർസൽ വന്നപ്പോൾ അതിനുള്ളിലുണ്ടായിരുന്നത് കല്ല്. പുത്തൂര്‍ ബന്നൂര്‍ സ്വദേശി പ്രശാന്തിനാണ് മൊബൈലിന് പകരം കല്ല് ലഭിച്ചത്. 11,799 രൂപയുടെ മോബൈലായിരുന്നു യുവാവ് ഓർഡർ ചെയതത്. ചതിക്കപ്പെട്ടതറിഞ്ഞതോടെ യുവാവ് ഓണ്‍ലൈന്‍ കമ്പനിക്കും പാര്‍സല്‍ കമ്പനിക്കും പരാതി നല്‍കി. എന്നാൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി പ്രശ്നത്തിൽ നിന്നും ഒഴിയാൻ ശ്രമിച്ചു. പിന്നീട് കേസ് ഫയൽ ചെയ്തതോടെ പാര്‍സല്‍കമ്പനി നഷ്ടപരിഹാരം കൊടുക്കാമെന്ന് ഉറപ്പുനല്‍കി പണം കൊടുത്ത് കേസ് പിന്‍വലിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Leave a Reply