Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:59 pm

Menu

Published on August 22, 2014 at 2:58 pm

ഒഡിഷയില്‍ ചായ കൊടുക്കാന്‍ വൈകിയതിന് 56കാരന്‍ ഭാര്യയെ കുത്തിക്കൊന്നു

man-killed-wife-in-odisha-over-delay-in-serving-tea

ഭുവനേശ്വർ: ചായ കൊടുക്കാന്‍ വൈകിയതിന് അൻപത്തിയാറുകാരൻ ഭാര്യയെ കുത്തിക്കൊന്നു. തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് 110 കിലോമീറ്റര്‍ അകലെ ധന്‍കനാല്‍ ജില്ലയിലെ ഗുഹാലിപാല്‍ ഗ്രാമത്തിലെ മഹാലിയ നായക് എന്നയാളാണ് ഭാര്യ ജാനയെ കുത്തിക്കൊന്നത്. ചായ ചോദിച്ച് കുറെ സമയമായിട്ടും ഭാര്യ ചായ കൊടുത്തില്ല. ഇതിനെ തുടർന്ന് ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. ഈ വഴക്ക് മൂലം ഭാര്യ അന്ന് ഭക്ഷണം ഉണ്ടാക്കാൻ വിസമ്മതിച്ചു. തുടർന്നുണ്ടായ വഴക്കിലാണ് ഇയാൾ ഭാര്യയെ കുത്തിക്കൊന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ഭർത്താവായ മഹാലിയ നായകിനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News