Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:24 am

Menu

Published on April 5, 2014 at 1:29 pm

അവിഹിതബന്ധം എതിര്‍ത്ത ഭാര്യയെ ഭര്‍ത്താവ് അരക്കല്ല് തലയ്ക്കെറിഞ്ഞു കൊന്നു

man-kills-wife-with-grinding-stone-for-objecting-to-his-affair

ചെന്നൈ: ഭർത്താവിൻറെ അവിഹിത ബന്ധത്തെ എതിർത്ത ഭാര്യയെ ഭർത്താവ് കല്ലിനെറിഞ്ഞ് കൊന്നു.ബുധനാഴ്ച അർദ്ധരാത്രി തിരുവള്ളൂരിലാണ് സംഭവം നടന്നത്.കാളിമുത്തു (35) വിന്റെ ഭാര്യ നദിയ (25) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ കാളിമുത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മറ്റൊരു യുവതിയുമായി കാളിമുത്തുവിന് ബന്ധമുണ്ടെന്ന് നദിയ അറിഞ്ഞതോടെ ഇതെച്ചൊല്ലി വീട്ടിലെന്നും വഴക്കായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച കാളിമുത്തുവിനെയും യുവതിയെയും ഒന്നിച്ച് കണ്ടതായി സമീപവാസികൾ നദിയയെ അറിയിച്ചതിനെ തുടർന്ന് നദിയ തൻറെ സഹോദരൻ കലൈവാണനോട്‌ കാളിമുത്തുവിൻറെ അവിഹിതബന്ധത്തെകുറിച്ച് പറഞ്ഞു.ഇതറിഞ്ഞ കാളിമുത്തു നദിയുമായി വഴക്കിട്ട ശേഷം രാത്രി പത്ത് മണിയോടെ പുറത്തുപോയി. അർദ്ധരാത്രി കഴിഞ്ഞ് ഇയാൾ തിരിച്ചു വന്നത്.അപ്പോഴേക്കും നദിയും ഇവരുടെ മക്കളും ഉറങ്ങിയിരുന്നു. ഈ സമയം മദ്യലഹരിയിലായിരുന്ന കാളിമുത്തു ഉറങ്ങിക്കിടന്ന നദിയയുടെ തലയിലേക്ക് അരക്കല്ല് എടുത്തെറിഞ്ഞ്‌ കൊലപ്പെടുത്തുകയായിരുന്നു.കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന നദിയയെയാണ് കണ്ടത്.സംഭവ ശേഷം കാളിമുത്തു പോലീസ് സ്റ്റേഷനിലെത്തി താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News