Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:09 pm

Menu

Published on March 7, 2017 at 4:28 pm

അന്യഗ്രഹ ജീവിയാകാൻ 50000 ഡോളർ ചിലവഴിച്ച് യുവാവ് നടത്തിയത് 110 ശസ്ത്രക്രിയകൾ….!!!

man-spends-50000-to-look-like-genderless-alien

ലിംഗഭിന്നതയില്‍ ജീവിക്കാന്‍ താല്‍പ്പര്യമില്ലാത്ത യുവാവ് അന്യഗ്രഹ ജീവിയെ പോലെ ശരീരം മാറുന്നതിനായി മുടക്കിയത് 50,000 ഡോളര്‍. പലതരം പ്‌ളാസ്റ്റിക് സര്‍ജറിക്ക് വിധേയനായ വിന്നി ഓ എന്ന 22 കാരനാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്താൻ തയ്യാറായത്. അതും 110 ശാസ്ത്രക്രിയകളാണ് ഇതിനായി യുവാവ് നടത്തിയത്. ഓരോ വ്യക്തികൾക്കും ജീവിതത്തിൽ പല ആഗ്രഹങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അന്യഗ്രഹ ജീവി ആകണം എന്ന ആഗ്രഹം ഇതാദ്യമാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സുകാരനായ ഇയാള്‍ ഇനി സ്വന്തം ലൈംഗികാവയവം കൂടി മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകാനൊരുങ്ങുകയാണ്. ശരീരം പൂർണമായും അന്യഗ്രഹജീവികളുടേതിന് സമാനമാകണമെന്നാണ് വിന്നിയുടെ ആഗ്രഹം.

vinni50000

തനിക്ക് സ്ത്രീയോ പുരുഷനോ ആയി ജീവിക്കേണ്ടെന്നാണ് യുവാവ് പറയുന്നത്. 22 വയസ്സുകാരനായ വിന്നി തൻറെ 17 വയസ്സുമുതൽ ഈ ആവശ്യം പറഞ്ഞു പല ആശുപത്രികളെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരും വിന്നിയുടെ ആവശ്യം വില വെച്ചില്ല. എന്നിട്ടും ഇയാള്‍ 17 വയസ്സുള്ളപ്പോള്‍ അധരത്തില്‍ ആദ്യ പരീക്ഷണം നടത്തി.കൂടാതെ മൂക്കില്‍ രണ്ടു ശസ്ത്രക്രിയകളും കവിളുകളില്‍ പലതരം ശസ്ത്രക്രികയകളും നടത്തി. വലിഞ്ഞു നീണ്ട മുഖവും വിളറിവെളുത്ത ശരീരവുമായി ഇപ്പോൾ തന്നെ വിന്നിയെ കണ്ടാൽ അന്യഗ്രഹജീവിയുടെ രൂപസാദൃശ്യമുണ്ട്.

vinu

തനിക്ക് ലൈംഗികാവയവം ഇല്ലാതെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇതിനെ ചിലര്‍ പെണ്ണാകാനുള്ള ശ്രമമായി തെറ്റിദ്ധരിക്കുകയാണെന്നും യുവാവ് പറയുന്നു. ലിംഗമില്ലാത്ത അന്യഗ്രഹജീവിയായി മാറണമെന്നാണ് വിന്നിയുടെ ആഗ്രഹം. ഇനി ലൈംഗികാവയവവും മാറിടക്കണ്ണും പൊക്കിളുമെല്ലാം ശസ്ത്രക്രിയ വഴി നീക്കാനുള്ള ശ്രമത്തിലാണ് യുവാവ്. അന്യഗ്രഹജീവിയുടെ ലുക്ക് കിട്ടുന്നതിനായി കറുപ്പ് നിറം കലര്‍ന്ന കോണ്ടാക്ട് ലെന്‍സുകൾ , കൂര്‍പ്പിച്ച നഖങ്ങള്‍, നിറമടിച്ച ഹെയര്‍ സ്‌റ്റൈൽ ഇവയെല്ലാം യുവാവ് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റും പാര്‍ട്ട് ടൈം മോഡലുമൊക്കെയാണ് വിന്നി.

Loading...

Leave a Reply

Your email address will not be published.

More News