Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്ക് സ്ഥാപകൻ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിലെ മുഴുവന്‍ അംഗങ്ങളുമായും ആശയസംവാദം നടത്താനൊരുങ്ങുന്നു. ഫേസ്ബുക്കിലെ 111 കോടി ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്കും നവംബര്‍ 6-നാണ്
സുക്കര്‍ബെര്‍ഗ് മറുപടി പറയുക. പെസഫിക് സമയം 2pm(ഇന്ത്യൻ സമയം 3.30am)നാണ് സുക്കര്‍ബെര്‍ഗ് ആശയ സംവാദം നടത്തുക. ചോദ്യങ്ങള്‍ ചോദിക്കാന്‍ താൽപര്യമുള്ളവർ ഫേസ്ബുക്കിലെ Q&A with Mark എന്ന പേജിലാണ് കമൻറുകൾ ഇടേണ്ടത്. എല്ലാ വെള്ളിയാഴ്ചയും ഫേസ്ബുക്ക് സി ഇ ഒ ഫേസ്ബുക്കില്‍ ജോലിചെയ്യുന്നവരുമായി ചോദ്യോത്തര പരിപാടി നടത്താറുണ്ട്. ഇത് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സുക്കര്‍ബര്‍ഗ് പുതിയ പദ്ധതിയെ കാണുന്നത്.ഉപയോക്താക്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി പറയാന്‍ ശ്രമിക്കുമെന്ന് സുക്കര്‍ബെര്‍ഗ് പറഞ്ഞു.
Leave a Reply