Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:24 am

Menu

Published on April 27, 2013 at 5:47 am

മാരുതിക്ക് വില്‍പ്പന കുറഞ്ഞു; ലാഭം കൂടി

maruthi-net-profit-jumps

ന്യൂഡല്‍ഹി : മാരുതി സുസുകി ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 1,147.5 കോടി രൂപ ലാഭം നേടി. മുന്‍ കൊല്ലം ഇതേ കാലത്തേക്കാള്‍ 79% വളര്‍ച്ച. എര്‍ട്ടിഗ, ഡിസയര്‍, സ്വിഫ്റ്റ് എന്നിവയുടെ മികച്ച വില്‍പനയാണ് ലാഭം കൂടാന്‍ മുഖ്യ കാരണം. ജപ്പാന്റെ കറന്‍സിയായ യെന്നിനു വിനിമയ മൂല്യം കുറഞ്ഞതും ഉല്‍പാദനത്തില്‍ സ്വദേശിവല്‍ക്കരണം വര്‍ധിച്ചതും ചെലവ് കുറയ്ക്കല്‍ നടപടികളും അനുകൂല ഘടകങ്ങളായി.

ജനുവരി-മാര്‍ച്ചില്‍ 12,567 കോടി രൂപയാണ് വിറ്റുവരവ്. മുന്‍കൊല്ലം ഇതേ കാലത്ത് 11,486 കോടി രൂപയായിരുന്നു. ജനുവരി-മാര്‍ച്ചില്‍ 3,43,709 വാഹനങ്ങളാണു വിറ്റത്. മുന്‍കൊല്ലം ജനുവരി-മാര്‍ച്ചില്‍ 3,60,334 എണ്ണം വിറ്റഴിച്ചിരുന്നു. കമ്പനി ഇത്രയും ത്രൈമാസ ലാഭം നേടുന്നത് ആദ്യമായാണ്.2012-13 സാമ്പത്തിക വര്‍ഷം കമ്പനിക്ക് 2,300 കോടി രൂപയാണ് ലാഭം. മുന്‍ കൊല്ലത്തേക്കാള്‍ 41 ശതമാനത്തോളം വര്‍ധന. വില്‍പന 3.3% കുറഞ്ഞ് 11,71,434 കാറുകളായി. പക്ഷേ, വിറ്റുവരവ് 21.4% കൂടി 42,123 കോടി രൂപയായി.

കാര്‍ വിപണിയില്‍ 39.1% വിഹിതമാണ് മാരുതിക്കുള്ളത്.
കമ്പനിയുടെ ഒാഹരി വില ഇന്നലെ 5% ഉയര്‍ന്നു.

Loading...

Leave a Reply

Your email address will not be published.

More News