Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:17 pm

Menu

Published on November 9, 2015 at 11:00 am

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കാര്‍ ഏതെന്നറിയാമോ..?

maruti-car-sale-in-india

മുംബൈ: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോയ്ക്ക്. മാരുതി 800നെ പിന്തള്ളിയാണ് ഓള്‍ട്ടോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പതിനഞ്ചു വര്‍ഷം കൊണ്ട് 29 ലക്ഷത്തിലേറെ ഓള്‍ട്ടോ കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2000 സെപ്റ്റംബറിലാണ് ഓള്‍ട്ടോ വിപണിയില്‍ എത്തിയത്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 29,19,819 യൂണിറ്റുകള്‍ വിറ്റഴിക്കാനായി.

29 വര്‍ഷം കൊണ്ട് മാരുതി 800 ഉണ്ടാക്കിയ നേട്ടമാണ് ഇതിന്റെ പകുയോളം കാലയളവുകൊണ്ട് ഓള്‍ട്ടോ പിന്നിട്ടത്. പതിനഞ്ചു വര്‍ഷത്തിനിടെ മാരുതി പല മാറ്റങ്ങളും ഓള്‍ട്ടോയില്‍ വരുത്തിയിരുന്നു. 800 സിസി എന്‍ജിനാണ് ഓള്‍ട്ടോയിലുള്ളത്. 1000 സിസി എന്‍ജിനുമായി 2010-11 ല്‍ കെ 10 എന്ന വേരിയന്റ് പുറത്തിറക്കി. 2012-13ല്‍ ഓള്‍ട്ടോയെ തീര്‍ത്തും പരിഷ്‌കരിച്ച ഓള്‍ട്ടോ 800 വിപണിയില്‍ എത്തി.

ഇന്ത്യയുടെ ഗതാഗത അഭിരുചികളെയും ശീലങ്ങളെയും മാറ്റിമറിച്ച 800ന്റെ ഉത്പാദനം നിര്‍ത്തുകയാണെന്ന് ഇതിനിടെ മാരുതി പ്രഖ്യാപിച്ചിരുന്നു. 1983 ഡിസംബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ 2014 ജനുവരിയില്‍ ഉത്പാദനം നിര്‍ത്തുന്നതു വരെ 28 ലക്ഷത്തിലേറെ യൂണിറ്റുകളാണ് 800 വിറ്റുപോയത്. മികച്ച ഇന്ധന ക്ഷമത, മെയ്ന്റനന്‍സ് കുറവ് തുടങ്ങിയവയാണ് ഓള്‍ട്ടോയുടെ വിജയ ഘടകങ്ങളായി മാരുതി ചൂണ്ടിക്കാട്ടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News