Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:40 am

Menu

Published on August 26, 2013 at 11:56 am

വാഗണ്‍ ആര്‍ സ്റ്റിങ് റേ വിപണിയിലെത്തി.

maruti-wagonr-stingray-launched-in-india

വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ പിതിയ വേരിയന്റ് വാഗണ്‍ ആര്‍ സ്റ്റിങ് റേ മാരുതി സുസുക്കി വിപണിയിലെത്തിച്ചു. വിപണിയിലുള്ള വാഗണ്‍ ആര്‍ കാറിന് നേരിയ മുഖംമിനുക്കലുകള്‍ വരുത്തിയതാണ് സ്റ്റിങ് റേ. മാരുതി വാഗണ്‍ ആറിന് സമാനമായ ഡിസൈന് ശൈലിയില്‍ വരുന്ന, കൂടുതല്‍ സ്പോര്‍ട്ടി സൗന്ദര്യം പേറുന്ന ഈ വാഹനം അടുത്ത ഉത്സവ സീസണില്‍ യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. എന്നാല്‍ സ്റ്റിങ് റേയെ മറ്റ് ചെറുവാഹനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് വില തന്നെയാണ് 4.1 ലക്ഷം രൂപ മുതല്‍ 4.67 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.അലോയ് വീലുകള്‍ നല്കിയിട്ടുണ്ട്.അഞ്ചു നിറങ്ങളില്‍ ലഭിക്കും. മിഡ്‌നൈറ്റ് ബ്ലൂ, പാഷന്‍ റെഡ്, ഗ്ലിസ്‌നിങ് ഗ്രേ, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്വഷര്‍ എന്നിവയാണ് നിറങ്ങള്‍ .വി എക്‌സ് ഐ വേരിയന്റില്‍ എ ബി എസ്സും ഡ്രൈവര്‍ എയര്‍ബാഗും ആവശ്യമെങ്കില്‍ സ്വന്തമാക്കാം. 20.51 ലിറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. എന്‍ജിന്‍ വാഗണ്‍ ആറിന് കരുത്ത് പകരുന്ന ഒരു ലിറ്റര്‍ കെ ബി ടെണ്‍ തന്നെ.എന്നാല്‍ മാരുതിയുടെ വാഗണ് ആര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News