Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:40 am

Menu

Published on June 18, 2013 at 7:00 am

ബീഫ്, മട്ടണ്‍ എന്നീ വ്യാജേന ദക്ഷിണാഫ്രിക്കന്‍ ബര്‍ഗറുകളില്‍ കഴുതയിറച്ചി

meat-mislabelling-it-all-comes-out

ബീഫ്, മട്ടണ്‍ എന്നീ വ്യാജേന ദക്ഷിണാഫ്രിക്കന്‍ ബര്‍ഗറുകളില്‍ കഴുതയിറച്ചി
ദക്ഷിണാഫ്രിക്കന്‍ ബര്‍ഗറുകളില്‍ കഴുതയിറച്ചി വ്യാപകമായി ഉപയോഗിക്കുന്നു. ബീഫ്, മട്ടണ്‍ എന്നീ വ്യാജേനയാണ് ഉപ്യോഗം. യൂറോപ്പില്‍ ബീഫിനു പകരം കുതിരയിറച്ചി വിറ്റെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ സ്റ്റെല്ലന്‍ ബോഷ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിനുപയോഗിച്ച 139 സാമ്പിളുകളില്‍ 99 ലും ഉപയോഗിച്ചിരിക്കുന്ന ചേരുവകളുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.

ദക്ഷിണാഫ്രിക്കന്‍ ചന്തകളില്‍ അപകടകരമാംവിധം മാംസക്കച്ചവടം നടക്കുന്നതെന്ന് സ്റ്റെല്ലന്‍ ബോഷ് സര്‍വ്വകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. 139 ഇറച്ചിവിഭവങ്ങളില്‍ നടത്തിയ പഠനത്തില്‍ 68 ശതമാനത്തിലും മറിമായം നടന്നതായി കണ്ടെത്തി. ഇറച്ചിക്കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ കഴുതയേയും, കുതിരയേയും കുറഞ്ഞ നിരക്കില്‍ എത്തിച്ചു കൊടുക്കുന്ന ഒരു നായാട്ട് സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കെനിയന്‍ പോലീസ് വ്യക്തമാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News