Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:36 am

Menu

Published on December 10, 2015 at 12:06 pm

സുനാമി, ഐസിസ്….1996ല്‍ മരിച്ച ബാബ വാംഗ പ്രവചിച്ചത് എല്ലാം ശരിയായി…!!!വരും വർഷങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങൾ ശരിയാവുമോ?

meet-baba-vanga-who-predicted-us-9-11-attack-rise-of-isis-more-chilling-prophecie

ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരി 1996 ലാണ് മരിച്ചത് . എന്നാല്‍ 2011 ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുമെന്ന് അവര്‍ മരണത്തിനും എത്രയോ നാള്‍ മുമ്പേ പ്രവചിച്ചിരുന്നു. 9/11 ഭീകരാക്രമണം മാത്രമല്ല, 2004 ലെ സുനാമിയും ഫുകുഷിമയിലെ ആണവദുരന്തവും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ ഉൾപ്പെടുന്നു. 1996 ല്‍ ബാബ വാംഗ മരിച്ചെങ്കിലും അവരുടെ പ്രവചനങ്ങളെല്ലാം സത്യമായി. 2010ല്‍ അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വസന്തമുണ്ടാകുമെന്നതടക്കം ബാബ വാംഗ പ്രവചിച്ച 85 ശതമാനം കാര്യങ്ങളും ശരിയായി എന്നാണ് കരുതപ്പെടുന്നത്.

ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഐസിസിനെക്കുറിച്ച് പോലും ബാബ വാംഗ പ്രവചനം നടത്തിയിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെടുകയും വീട്ടുകാരില്‍ നിന്നും അകന്നുപോകുകയും ചെയ്ത ബാബ വാംഗ വരും വര്‍ഷങ്ങളെക്കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ ഇതാ…

➤ ഉരുക്കുകൊണ്ടുള്ള പക്ഷി ഇടിച്ച് അമേരിക്കയിലെ ഇരട്ട ടവറുകള്‍ തകരുമെന്നായിരുന്നത്രെ ബാബ വാംഗയുടെ പ്രവചനം. റഷ്യയുടെ ആണവ വിമാനവാഹിനി മുങ്ങുമെന്ന് ഇവര്‍ പ്രവചിച്ചത് 1980ല്‍. 2000ലാണ് ഇത് സംഭവിച്ചത്.

➤ യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ നടത്താന്‍ പോകുന്ന ആക്രമണങ്ങളില്‍ യൂറോപ്പിലെ ജനസംഖ്യ ഇല്ലാതാകും.

➤ 2043 ല്‍ മുസ്ലിങ്ങള്‍ ലോക സാമ്പത്തികരംഗം അടക്കിവാഴുമെന്ന് ഇവര്‍ പ്രവചിച്ചിട്ടുണ്ട്. 2076 ല്‍ കമ്യൂണിസം ലോകം മൊത്തം ശക്തി പ്രാപിക്കുമത്രെ

➤ 2100 ആകുമ്പോഴേക്കും മനുഷ്യ നിര്‍മിത സൂര്യന്‍ ലോകത്തിലെ ഇരുട്ടുമാറ്റുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News