Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൊണാള്‍ഡ് ട്രംപിന്റെ അതേ ഹെയര്‍സ്‌റ്റൈല്‍, അതേ കണ്ണുകള്‍!
ഈ പക്ഷിയെക്കാണുന്ന എല്ലാവരും ഇതുതന്നെ പറയുന്നു.
ഇത് ആരുടെയും സൃഷ്ടിയല്ല. ചൈനയിലെ ഹാങ്‌സൂ സഫാരി പാര്‍ക്കില്‍ നിന്നാണീ കാഴ്ച. ട്രംപുമായുള്ള രൂപസാദൃശ്യം കാരണം ഫെയ്മസായിരിക്കുകയാണ് കക്ഷി. ട്രംപ് ബേര്‍ഡിനെ കാണാന്‍ ദിവസേന നിരവധിയാളുകളാണ് പാര്‍ക്കിലേക്കെത്തുന്നത്.
ലിറ്റില്‍ റെഡ് എന്നാണ് ഈ പക്ഷിയുടെ പേര്. വയസ്സ് അഞ്ച്. രൂക്ഷമായ നോട്ടവും തലക്ക് മുകളിലെ തൂവലുകളുമാണ് ലിറ്റില്‍ റെഡിന് ട്രംപിന്റെ രൂപവുമായി സാമ്യം തോന്നാന്‍ കാരണം.
ഹാങ്‌സൂവിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇത് ആദ്യം കണ്ടെത്തിയത്. പാര്‍ക്കിലെത്തി ലിറ്റില്‍ റെഡിനെ കണ്ടതും ഇയാള്‍ ഞെട്ടി. ഉടന്‍ ലിറ്റില്‍ റെഡിന്റെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
നിരവധി പേര്‍ ഷെയര്‍ ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി.
ലിറ്റില്‍ ബേര്‍ഡി കാണാനെത്തുന്നവരുടെ എണ്ണം കണ്ട് പാര്‍ക്ക് അധികൃതര്‍ പോലും ഞെട്ടി.
ട്രംപിനെപ്പോലിരിക്കുന്നതില്‍ ട്രംപ് ബേര്‍ഡ് എന്ന പേരും വീണു.
ചൈനീസ് റെഡ് ഫെസന്റ് എന്ന പ്രത്യേകതരം പക്ഷിയാണ് ലിറ്റില്‍ ബേര്‍ഡ്.
ചുവപ്പും മഞ്ഞയും കറുപ്പും ചേര്‍ന്ന തൂവലുകളാണ് ഈ പക്ഷിയുടെ പ്രധാന ആകര്‍ഷണം.
നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്രംപ് സാന്‍ഡ്‌വിച്ച, ടൊയ് ലറ്റ് പേപ്പര്‍, ട്രംപ്കിനുകള്‍ എന്നിവ വിപണിയിലിറങ്ങിയിരുന്നു.
Leave a Reply