Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:52 am

Menu

Published on October 23, 2014 at 4:09 pm

സ്ത്രീകളേക്കാള്‍ കള്ളം പറയുന്നത് കൂടുതൽ പുരുഷന്‍മാർ..?

men-bigger-liars-than-women

പൊതുവെ കള്ളം പറയുന്നതും ഗോസിപ്പുകൾ പരത്തുന്നതും സ്ത്രീകളാണെന്നാണ് പുരുഷൻമാർ പറയാറുള്ളത്.എന്നാൽ കള്ളം പറയാനുള്ള സ്ത്രീയുടെ കഴിവിനെ കുറ്റം പറയാൻ പുരുഷൻമാർക്കാവില്ല.  ലോകത്ത് ഏറ്റവും സമര്‍ത്ഥമായി കള്ളം പറയുന്നവര്‍ പുരുഷന്മാരാണെന്ന് അടുത്തിടെ ബ്രിട്ടണിൽ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിക്കഴിഞ്ഞു.3000ത്തോളം പേരെ പങ്കെടുപ്പിച്ച് സയന്‍സ് മ്യൂസിയം നടത്തിയ സര്‍വെയിലാണ് ഇത്തരമൊരു പുതിയ കണ്ടെത്തൽ.പല തരം നുണകള്‍, പഴയതും പുതിയതുമായവ പുരുഷന്‍മാര്‍ പറയാറുണ്ടെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന കുറച്ച് എണ്ണമുണ്ട്…

ഞാന്‍ അവളെ നോക്കുകയല്ലായിരുന്നു എന്ന് പുരുഷന്മാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാചകമാണ്. ഭാര്യ തൊട്ടടുത്ത് ഉണ്ടെങ്കിലും അപ്പുറത്തു കാണുന്ന സുന്ദരിയെ നോക്കി എന്ന ആരോപണം  ഉന്നയിക്കുമ്പോഴാണ് ഇതുപയോഗിക്കപ്പെടുന്നത്.

അധികം കുടിക്കില്ല എന്ന് സാധാരണ പുരുഷന്മാർ പറയുന്ന ഒരു കാര്യമാണ്. ഇവിടെ വാക്കു പാലിക്കുന്നവര്‍ വളരെ ചുരുക്കമാണ്.അധികം കുടിക്കില്ല എന്ന് സാധാരണ പുരുഷന്മാർ പറയുന്ന ഒരു കാര്യമാണ് .എന്നതാണ് സത്യം  . വിവാഹം കഴിഞ്ഞവരുടെ കാര്യമാണെങ്കിൽ പങ്കാളിയുടെ   കണ്ണുവെട്ടിച്ചാണെങ്കിലും മദ്യപിക്കാന്‍ ആണുങ്ങള്‍ വഴി കണ്ടെത്തും.ഇനി വിവാഹം കഴിക്കാത്തവരാണെങ്കിലോ മദ്യം കൈ കൊണ്ടുപോലും തൊട്ടിട്ടില്ലാ  എന്നാവും മാതാപിതാക്കളോട് പറയുക.

man1
നിന്നെക്കുറിച്ചു മാത്രമേ ഞാന്‍ ആലോചിക്കാറുള്ളു എന്ന് പറയുന്ന പുരുഷന്മാരുണ്ട് .ചില സമയത്ത് മറ്റു സ്ത്രീകളെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികം. നീ മാത്രമേ എന്റെ മനസ്സിലുള്ളു എന്നു സ്ഥിരമായി പറയുന്നവരുണ്ടാകും. പ്രധാനപ്പെട്ട കാര്യമെന്താണെന്നു വെച്ചാല്‍ നിങ്ങള്‍ അവരുടെ റിയാലിറ്റി ആണ്, ഫാന്റസി അല്ല. അതുകൊണ്ട് ഈ കള്ളം പൊറുക്കുക.

സൗന്ദര്യം എനിക്കു പ്രശ്‌നമല്ല എന്ന് വീമ്പു പറയുന്ന പുരുഷന്മാരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വെറുംവാക്കു മാത്രമായിരിക്കും. സ്ത്രീ ഗുണങ്ങളില്‍ സൗന്ദര്യത്തിന് പുരുഷന്‍ പ്രത്യേക സ്ഥാനം തന്നെ കൊടുക്കുന്നുണ്ടെന്നതാണ് സത്യം.

ഞങ്ങള്‍ അതിനെപ്പറ്റി എല്ലായ്‌പ്പോഴും ചിന്തിക്കാറില്ല –  ഇതൊരു പാതി നുണയാണ്. നിങ്ങളോട് പറയാത്ത കാര്യം എന്താണോ അതിനെപ്പറ്റിയാണ് പുരുഷന്‍ മിക്കവാറും സമയത്ത് ആലോചിക്കുക.

നേരം വൈകിയെത്തിയാൽ  ഞാന്‍ ട്രാഫിക്കില്‍ പെട്ടുപോയി എന്ന് പറയുന്ന പുരുഷന്മാരുണ്ട്. എന്നാൽ നേരം വൈകി വന്നതിന്റെ യഥാര്‍ത്ഥ കാരണം സുഹൃത്തിനെ കണ്ടതായിരിക്കും. എന്നാല്‍ ഭാര്യയോടു പറയുക ട്രാഫിക് കാരണമെന്നായിരിക്കും.

ഞങ്ങള്‍ അതിനെപ്പറ്റി എല്ലായ്‌പ്പോഴും ചിന്തിക്കാറില്ല – ഇതൊരു പാതി നുണയാണ്. നിങ്ങളോട് പറയാത്ത കാര്യം എന്താണോ അതിനെപ്പറ്റിയാണ് പുരുഷന്‍ മിക്കവാറും സമയത്ത് ആലോചിക്കുക.

ഞാനത് മറന്നിട്ടില്ല- കത്ത് പോസ്റ്റ് ചെയ്യുന്നതോ പൈപ്പു നന്നാക്കാന്‍ ആളെ തിരയുന്നതോ മറന്നതിനെപ്പറ്റി ചോദിച്ചാല്‍ പറയുന്ന ഉത്തരം. അതിനേക്കാള്‍ പ്രധാനപ്പെട്ട എന്തോ ചെയ്യാനുണ്ടായിരുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാതെ പോയതാണ്. പുരുഷന്മാര്‍ ഒരിക്കലും മറക്കില്ല.

ഞാന്‍ ഉറങ്ങുകയായിരുന്നില്ല, ചിന്തിക്കുകയായിരുന്നു – ജോലിക്കിടയിലോ സിനിമ കാണുന്നതിനിടയിലോ മയങ്ങുന്നതു മറ്റുള്ളവര്‍ അറിയാന്‍ പുരുഷന്‍മാര്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് തന്നെ ഉറക്കത്തെ അവര്‍ ചിന്തിക്കുന്ന മുഖം മൂടി കൊടുത്ത് രക്ഷിക്കുന്നു.
ഞാനത് മറന്നിട്ടില്ല

കൂട്ടുകാരുമൊത്ത്  ചിലവഴിക്കുമ്പോൾ പങ്കാളിയോ ,  മാതപിതാക്കാളോ  വിളിക്കുമ്പോൾ
കോൾ കണ്ടില്ല , വണ്ടിയിലായിരുന്നു ,ഫോണ്‍ സൈലന്റ് മോഡിലായിരുന്നു എന്നൊക്കെ പറയത്തവരായി  ആരും തന്നെ ഇല്ല.

 

man call
സ്ത്രീകളുടെ ഷോപ്പിംഗ്‌ ഭ്രമം സഹിക്കാനാകാതെ കള്ളം പറയുന്ന ധാരാളം പുരുഷന്മാരുണ്ട് .
ഒന്നുകിൽ കൂടെ പോകാതിരിക്കാൻ ,അല്ലെങ്കിൽ  വില കുറഞ്ഞ ഡ്രസ്സുകൾ പങ്കാളിക്ക് നന്നായി ചേരും എന്ന് പറഞ്ഞു ,പോക്കറ്റ് കാലിയാകിതിരിക്കാൻ ശ്രമിക്കും.

ഇനി സ്ത്രീകളുടെ കാര്യമെടുത്താൽ,ഇവർ  ഒരിക്കലും തങ്ങള്‍ പറഞ്ഞത് നുണയാണ് എന്ന് അവര്‍ സമ്മതിച്ചു തരില്ല .സ്ത്രീകള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പറയാറുള്ള  ചില കള്ളങ്ങളാണ്..

എനിക്കൊരു കുഴപ്പവുമില്ല എന്ന്  സ്ത്രീകൾ പൊതുവെ പറയുന്ന ഒരു കാര്യമാണ്. എന്നാൽ അപ്പോള്‍ തന്നെ മനസിലാക്കേണ്ടത് തനിക്ക് പ്രശ്‌നങ്ങളുണ്ട് എന്നും ആ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഇടപെടണം എന്നും നിങ്ങളെ അറിയിക്കാനുള്ള സൂത്രവഴിയാണ്ഇങ്ങനെ പറയുന്നത് എന്നാണ്.
സ്ത്രീകൾ സ്ഥിരമായി പറയുന്ന നുണകളില്‍ പെടുന്നതാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെക്കാള്‍ കൂള്‍ ആണ് എന്നും മറ്റും .ഇതു നിങ്ങളെ മനപ്പൂര്‍വം ദേഷ്യം പിടിപ്പിക്കാനും നിങ്ങളുടെ ഇടയില്‍നിന്ന്‌ സുഹൃത്തുക്കളെ ഒഴിവാക്കുവാനും വേണ്ടിയാണ് .

apologize

നിങ്ങള്‍ എന്ത് ചെയ്താലും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറയുന്നവരുണ്ട് . മിക്കവാറും ചെറിയ പിണക്കങ്ങള്‍ ഉണ്ടാകുന്നതിനു ശേഷമാണ് അവള്‍ ഇങ്ങനെ പറയുക.എത്രതവണ ഇത് പറഞ്ഞാലും അവള്‍ നിങ്ങളെ ശ്രദ്ധിക്കുക തന്നെ ചെയ്യും എന്നതാണ് സത്യം.

 

എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്ന സമയം എന്നോട് പറയൂ, ഞാന്‍ ദേഷ്യപ്പെടില്ല എന്നു പറയുന്നവരുണ്ട് . എന്നാൽ  രഹസ്യം അറിയുന്നതിന് വേണ്ടിയുള്ള സൂത്രം മാത്രമാണിത്.
നിങ്ങള്‍ മാറണ്ട ,നിങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ തന്നെയിരുന്നാല്‍ മതി. അതാണ് എനിക്കിഷ്ടം എന്ന് പറയുന്നവരുണ്ട് എന്നാൽ സത്യത്തിൽ അവളുടെ ഉള്ളിൽ മറ്റെന്തോഉള്ളതുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത്.

man-women happy

എല്ലാ സ്ത്രീകളും പറയുന്ന ഏറ്റവും വലിയ കള്ളമാണ് .”ഞാന്‍ കള്ളം പറയാറില്ല ,എനിക്ക് കള്ളം പറയുന്നവരെ ഇഷ്ടവുമല്ല “.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News