Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏതൊരു ഭർത്താവും ഭാര്യയിൽ നിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കും. എന്നാൽ ഇക്കാര്യങ്ങളെല്ലാം നടപ്പിലാവണമെന്നില്ല. എങ്കിലും ദാമ്പത്യത്തിൻറെ സന്തോഷത്തിനും നിലനിൽപ്പിനും ഇത്തരം കാര്യങ്ങൾ അത്യാവശ്യമാണ്. പ്രതീക്ഷയ്ക്കൊത്ത ഭാര്യ/ ഭർത്താവ് അല്ലെങ്കിലാണ് ഇന്നത്തെ കാലത്ത് കൂടുതലായും നടക്കുന്ന ഡിവേഴ്സ് നടക്കുന്നത്. നല്ല ദാമ്പത്യ ബന്ധത്തിന് ഭാര്യയും ഭർത്താവും സ്നേഹത്തോടെയും സഹകരണത്തോടെയും പരസ്പര വിശ്വാസത്തോടും കൂടി ജീവിക്കണം.അതിനെല്ലാത്തിനും ഉപരിയായി എന്താണ് തന്നിൽ നിന്നും ഭാര്യ / ഭർത്താവ് പ്രതീക്ഷിക്കുന്നതെന്ന് രണ്ടു പേരും മനസ്സിലാക്കിയിരിക്കണം.
ഭര്‍ത്താവിന്റെ നല്ല ഐഡിയകളെ അംഗീകരിയ്‌ക്കുകയും ഇത് നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഭാര്യമാരെ ഭർത്താക്കന്മാർ ഏറെ ഇഷ്ടപ്പെടും.
ഭര്‍ത്താക്കന്മാര്‍ നല്ല കാര്യം കാര്യം പറയുമ്പോൾ അല്ലെങ്കില്‍ ശരിയായ കാര്യം ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുകയോ വാക്കുകള്‍ കൊണ്ടു പറഞ്ഞില്ലെങ്കിലും പതിയെ പുറത്തൊന്നു തട്ടി അഭിനന്ദനം അറിയിക്കുകയോ ചെയ്യുക.
ഭർത്താവ് ഭാര്യയിൽ നിന്നും ആഗ്രഹിക്കുന്ന മറ്റൊരു കാര്യമാണ് ഭാര്യ തന്നോട് സഹായം ചോദിയ്‌ക്കുന്നത്.
ഭര്‍ത്താവിനടുത്ത് ആരോഗ്യകരമായ രീതിയില്‍ ശൃംഗരിയ്‌ക്കാം. ഇത് നിങ്ങളുടെ ഭര്‍ത്താവിന് സന്തോഷം നൽകും.
സ്വന്തം ഭാര്യയുടെ മുന്നില്‍ ഹീറോവാകാന്‍ ആഗ്രഹിയ്‌ക്കാത്ത ഭര്‍ത്താക്കന്മാര്‍ വളരെ വിരളമായിരിക്കും. അതിനാൽ ഭര്‍ത്താവിനെ ഒരു ഹീറോയെപ്പോലെ കരുതി പെരുമാറുക.
Leave a Reply