Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാര്‍സിലോന :മെസിയും നെയ്മറും ചേര്‍ന്നപ്പോള്‍ സാന്റോസിനെതിരെ ബാഴ്സക്ക് എട്ട് ഗോളിന്റെ വിജയം.എട്ടാം മിനിറ്റില്‍ ലയണല്‍ മെസ്സിയാണ് ഗോൾ മഴയ്ക്ക് തുടക്കമിട്ടത്.12ം മിനിറ്റിൽ സാന്റോസ് താരം ലിയോയുടെ സെൽഫ് ഗോള്‍ ബാഴ്സയുടെ ലീഡ് ഉയർത്തി.22ം മിനിറ്റില്‍ അലക്‌സി സാഞ്ചേയ്സും, 30ം മിനിറ്റില്‍ പെട്രോയും ലീഡ് ഉയര്‍ത്തി. 52ം മിനിറ്റിലും 58ം മിനിറ്റിലും ഫാബ്‌റിഗാസ് നേടിയ രണ്ട് ഗോളിന്റെയും പിന്നില്‍ നെയ്മറിന്റെ ചുവടുകളായിരുന്നു. 75ം മിനിറ്റില്‍ അഡ്രിയാനോ 88ം മിനിറ്റില്‍ ഡോണ്‍ഗോ എന്നിവരാണ് ബാഴ്‌സക്ക് വേണ്ടി ഗോളുകള്‍ നേടിയത്.നെയ്മറുടെയും മെസ്സിയുടെയും പ്രതിഭ ഒത്തുചേര്‍ന്നപ്പോള്‍ സാന്റോസിന്റെ പ്രതിരോധം അപ്രത്യക്ഷമായി .നെയ്മര്‍ തന്റെ മുന്‍ ക്ലബായ സാന്റോസിനെതിരെ ഇറങ്ങിയത് രണ്ടാം പകുതിയില്‍ പെട്രോക്ക് പകരക്കാരനായിട്ടാണ്.
Leave a Reply