Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:04 am

Menu

Published on July 15, 2016 at 4:22 pm

മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടും ;തലവെട്ടി മാറ്റിയവരുടെ രക്തം കുടിക്കും;ലോകത്തെ ഏറ്റവും ക്രൂരയായ സുന്ദരി …!!

mexican-hitwoman-confesses-to-having-sex-with-beheaded-corpses-of-gangland-execution-victims-and-drinking-their

കാലിഫോര്‍ണിയ : ഇവളുടെ പേര് ജുവാന്‍…വയസ് 28 മാത്രം..കണ്ടാല്‍ അതിസുന്ദരി.ഇപ്പോള്‍ കാലിഫോര്‍ണിയ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നു. സുന്ദരിയായ ഈ യുവസുന്ദരി എന്തിനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്നു കേട്ടാല്‍ ആരും ഒന്നു ഞെട്ടും.ഒരു പക്ഷേ ലോകത്തിലെ ഏറ്റവും ക്രൂരയായ സ്ത്രീ ജ്വാന എന്ന ഈ 28കാരിയായിരിക്കും.തലവെട്ടി മാറ്റിയ മൃതദേഹങ്ങളുമായി ശയിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നതില്‍ ഹരം കണ്ടെത്തുക.ഇതാണ്  പ്രധാന ഹോബി.

വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ താനൊരു റിബലായിട്ടായിരുന്നു വളര്‍ന്ന് വന്നിരുന്നതെന്നാണ് ജ്വാന പറയുന്നു .തുടര്‍ന്ന് മയക്കുമരുന്നിനും മദ്യത്തിനും അടിമയാകുകയുമായിരുന്നു. മെക്‌സിക്കോ സിറ്റിക്ക് സമീപമുള്ള ഹിഡാല്‍ഗോയിലായിരുന്നു ജ്വാന ജനിച്ചത്. 15ാം വയസില്‍ തന്നേക്കാള്‍ 20 വയസ് കൂടുതലുള്ള ഒരു പുരുഷനില്‍ നിന്നും അവള്‍ ഗര്‍ഭിണിയാവുകയുമായിരുന്നു. തനിക്കും കുട്ടിക്കും ജീവിക്കാന്‍ വേണ്ടി പിന്നീട് വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. പിന്നീടായിരുന്നു കാര്‍ട്ടലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാരംഭിച്ചതെന്നും യുവതി വെളിപ്പെടുത്തുന്നു. കാര്‍ട്ടലിന് വേണ്ടിയുള്ള ജോലിയുടെ ഭാഗമായി ഒരു ലുക്ക്ഔട്ട് പോയിന്റില്‍ തനിക്ക് എട്ട് മണിക്കൂര്‍ വരെ ഒറ്റ നില്‍പ് നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും യുവതി ഓര്‍ക്കുന്നു. ഇതില്‍ പരാജയപ്പെട്ടാല്‍ തന്നെ കെട്ടിയിടുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു.തുടര്‍ന്ന് കാര്‍ട്ടലിന് വേണ്ടി ക്രൂരമായ കൊലപാതകങ്ങള്‍ വരെ നിര്‍വഹിക്കുകയും ചെയ്തിരുന്നുവെന്നും യുവതി പറയുന്നു. മെക്സിക്കോയിലെ ഏറ്റവും ഭീഷണിയുയര്‍ത്തുന്ന ഒരു കാര്‍ട്ടല്‍സിലെ അംഗമായിരുന്നു ജ്വാന . നിലവില്‍ കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയുന്ന ജ്വാന താന്‍ ഇക്കാലത്തിനിടെ ചെയ്ത് കൂട്ടിയ കുറ്റകൃത്യങ്ങളുടെ പേരില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയാണിപ്പോള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News