Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീടുണ്ടാക്കുക എന്നത് മിക്ക ആളുകളുടേയും ആഗ്രഹങ്ങളിലൊന്നാണ്. എന്നാല്‍ വീടിന്റെ കാര്യത്തിലും വ്യത്യസ്തത കൊണ്ടുവരുന്നവരും ഏറെ. നമ്മുടെ കടല്‍ത്തീരങ്ങളില്‍ സാധാരണമായി കണ്ടുവരുന്ന ജലജീവിയാണ് കക്ക അല്ലെങ്കില്‍ ചിപ്പി. ഈ ചിപ്പിക്കുള്ളില്‍ ജിവിക്കാനാഗ്രഹിച്ചാലോ.
ഇത്തരത്തില്‍ അത്ഭുതങ്ങളൊളിപ്പിച്ച് നില്‍ക്കുകയാണ് മെക്സിക്കോയിലെ നോട്ടിലസ് എന്ന ഈ ഭീമന്‍ ചിപ്പി വീട്.
ജാവിയര്‍ സെനോസിയയിന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നോട്ടിലസ് നിര്‍മ്മിച്ചത് ആര്‍ക്യുറ്റെക്ചര്‍ ഓര്‍ഗാനിക്കസ് എന്ന ബില്‍ഡേഴ്സ് ഗ്രൂപ്പാണ്. 2006 ലായിരുന്നു ഇതിന്റെ നിര്‍മ്മാണം.

നിറമുള്ള മൊസൈക് കൊണ്ട് നിര്‍മ്മിച്ച വീടിന്റെ പുറം ചുമര്‍ വെളിച്ചം തട്ടുന്നതോടെ മഴവില്‍ നിറങ്ങള്‍ വിരിയും.

പുറത്തും അകത്തും നിരവധി സസ്യങ്ങള്‍ വളര്‍ത്തി പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന തരത്തിലാണ് നോട്ടിലസിന്റെ നിര്‍മ്മാണം.
Leave a Reply