Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 9:11 pm

Menu

Published on March 27, 2015 at 12:26 pm

ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 18 ദിവസം ബാറ്ററി നില്‍ക്കുന്ന ഫോണുമായി മൈക്രോമാക്സ് ..!

micromax-rolls-out-canvas-juice2-with-3000mah-battery

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 18 ദിവസം വരെ ബാറ്ററി നിലനില്‍ക്കുന്ന ഒരു ഫോണുമായി  മൈക്രോമാക്സ് രംഗത്ത്.ക്യാന്‍വാസ് ജ്യൂസ് 2 എന്നാണ് ഫോണിൻറെ പേര്.  3000 എം.എ.എച്ച് ബാറ്ററി, ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി സ്‌ക്രീൻ, 1280720 റെസല്യൂഷൻ ഡിസ്പ്ലേ, 1.3 ജിഗാഹെർട്ട്സ് പ്രൊസസ്സർ, 2 ജിബി റാം, ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.0 ഓപ്പറേറ്റിങ് സിസ്റ്റം, 8 മെഗാപിക്സൽ ബാക്ക് കാമറ, 2 മെഗാപിക്സൽ ഫ്രണ്ട് കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 8 ജി.ബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകൾ.  മെറ്റാലിക് നിറങ്ങളിലിറങ്ങുന്ന ക്യാൻവാസ് ജ്യൂസ് 2 ഓൺലൈൻ സ്റ്റോറുകളിലും റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. കമ്പനി ഇപ്പോള്‍ ഈ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.8,999 രൂപയാണ് ഇതിന്റെ വില.

Loading...

Comments are closed.

More News