Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൈക്രോമാക്‌സ് യു യുറേക്ക സ്മാർട്ട്‌ഫോൺ മുൻകൂർ രജിസ്റ്റർ ചെയ്യാതെ വാങ്ങാൻ അവസരം. ഈ വരുന്ന ബുധനാഴ്‌ചയും വ്യാഴാഴ്ചയുമാണ് യൂ യുറേക്ക രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാന്‍ അവസരം ഒരുക്കിയിട്ടുള്ളത്. ട്വിറ്റർ, ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച പത്തുമണിമുതലാണ് യൂ യുറേക്കയുടെ രജിസ്ട്രേഷനില്ലാത്ത വില്‍പന ആരംഭിക്കുക. അടുത്ത ദിവസം ലോഞ്ച് ചെയ്യുന്ന യു യുഫോറിയയുടെ വരവിനോടനുബന്ധിച്ചാണ് കമ്പനി ഓപ്പൺ സെയിൽ നടത്തുന്നതെന്ന് ടെക് വിദഗ്ദർ അഭിപ്രായപ്പെടുന്നു. മോഡലിന്റെ ആദ്യത്തെ ഓപ്പൺ സെയിലാണിത്. മൈക്രോമാക്‌സിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ പാര്‍ട്ട്‌ണറായ ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും ഫോണ്‍ വാങ്ങാനാകുക. 015 ഏപ്രിലില്‍ മുതല്‍ ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഒ എസ് അപ്ഡേഷന്‍ ലഭ്യമായ യൂ യുറേക്ക റണ്‍ ചെയ്യുന്നത് സിനഗണ്‍ ഒ എസ്12ലാണ്. 8,999 രൂപയാണ് ഇതിൻറെ വില. ഡ്യൂവല്‍ സിം, 4ജി എല്‍ടിഇ കണക്ടിവിറ്റി, 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ, 1.5 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 13 എംപി സോണി എക്‌സ്‌മര്‍ ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ, 2500എംഎഎച്ച്-ലി പോ ബാറ്ററി എന്നിവയാണുള്ളത്.
Leave a Reply