Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:18 am

Menu

Published on October 17, 2017 at 4:43 pm

ചില്ലു കൂടോ കോണ്‍ക്രീറ്റ് കെട്ടിടങ്ങളോ അല്ല; ജീവനക്കാര്‍ക്കായി മരവീടുകള്‍ ഒരുക്കി മൈക്രോസോഫ്റ്റ്

microsoft-built-tree-houses-for-its-employees

ഫേസ്ബുക്കും, ആപ്പിളുമെല്ലാം തങ്ങളുടെ ജീവനക്കാര്‍ക്കായി പുതിയ ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് നേരത്തെ തന്നെ വലിയ വാര്‍ത്തയായിരുന്നു. എന്നാലിപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഓഫീസ് കെട്ടിടങ്ങള്‍ക്ക് പുതിയ മാനം തീര്‍ത്തിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

ഓഫീസ് കെട്ടിടങ്ങള്‍ക്ക് വിപ്ലവാത്മകമായ മാനം തീര്‍ക്കുന്നവരാണ് സിലിക്കണ്‍ വാലിയിലെ കമ്പനികളില്‍ വ്യത്യസ്തരാകുകയാണ് മൈക്രോസോഫ്റ്റ് ഇതുവഴി. രാവിലെ തൊട്ട് വൈകുന്നേരം വരെ ഒറ്റയിരുപ്പില്‍ സീറ്റിലിരുന്ന് കഷ്ടപ്പെടാതെ നല്ല കാറ്റുകൊണ്ട് ഓപ്പണ്‍ എയറില്‍ ആസ്വദിച്ച് ജോലി ചെയ്യാനുള്ള ഭാഗ്യം മൈക്രോസോഫ്റ്റിലെ ജീവനക്കാര്‍ക്കാണ്.

ട്രീ ഹൗസുകളാണ് മൈക്രോസോഫ്റ്റ് അവരുടെ ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നല്ല ഇളം കാറ്റേറ്റ്, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ജോലി ചെയ്യാന്‍ പറ്റിയ രീതിയിലാണ് ട്രീ ഹൗസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ട്രീഹൗസ് മാസ്റ്റേഴ്സ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തനായ പീറ്റെ നെല്‍സനാണ് മൈക്രോസോഫ്റ്റിനുവേണ്ടി ട്രീഹൗസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്ന് ട്രീ ഹൗസുകളാണ് കമ്പനി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. രണ്ടെണ്ണം ഓപ്പണ്‍ എയര്‍ മോഡലിലാണ്. മൂന്നാമത് റൂഫ് സ്റ്റൈല്‍ വീടും. ജീവനക്കാര്‍ക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് ട്രീ ഹൗസുകളിലിരുന്ന് ജോലി ചെയ്യാം എന്നാണ് കമ്പനിയുടെ നിലപാട്. ഇനി വിശ്രമിക്കാനാണെങ്കിലും ട്രീ ഹൗസുകള്‍ ഉപയോഗപ്പെടുത്താം.

ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും ഈട് നില്‍ക്കുന്നതാണ് ഇവ. അതും കഴിഞ്ഞാല്‍ അവിടുത്തെ മരങ്ങള്‍ വളര്‍ന്ന്, പടര്‍ന്ന് പന്തലിക്കും. മൈക്രോസോഫ്റ്റിന്റെ റെഡ്മണ്ട് ക്യാംപസിനോട് ചേര്‍ന്ന് ഔട്ട്ഡോര്‍ ഡിസ്ട്രിക്റ്റ്സ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ട്രീഹൗസുകളും വരുന്നത്.

ഔട്ട്ഡോര്‍ വൈഫൈ നെറ്റ് വര്‍ക്ക്, വുഡ് കനോപികള്‍, വാട്ടര്‍ പ്രൂഫ് ബെഞ്ചുകള്‍, ഫയര്‍പ്ലേസ് എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഈ ട്രീഹൗസുകളിലുണ്ട്. ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ ഭ്രാന്തന്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ് മൈക്രോസോഫ്റ്റിന്റെ ഈ ആശയം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News