Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മിക്കവരും ഉപയോഗിക്കുന്ന ഒരു ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ് ലാപ്‌ടോപ്പിന്റെ ബാറ്ററി കുറയാനുളള ഒരു പ്രധാന കാരണം ഗൂഗിള്‍ ക്രോം ബ്രൗസറാണെന്ന്.ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ഒപ്പേറ, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയില്‍ നടത്തിയ നിരിക്ഷണത്തിലാണ് ഗൂഗിള്‍ ക്രോം ഹാനികരമെന്ന് കണ്ടെത്തിയത്.
ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള പ്രശസ്ത വെബ്സൈറ്റുകളാണ് വിവിധ ബ്രൗസറുകളുപയോഗിച്ച് ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് പരീക്ഷിച്ചത്.നാല് ബ്രൗസറുകളിലും ഒരേ വീഡിയോ തന്നെ പ്ലേ ചെയ്താണ് നിരീക്ഷണം. പരീക്ഷണ റിപ്പോർട്ട് വന്നപ്പോൾ ക്രോം ലാപ്ടോപ്പ് കേവലം നാലു മണിക്കൂർ 19 മിനിറ്റാണ് പിടിച്ചുനിന്നത്.ഫയർഫോക്സ് ലാപ്ടോപ്പ് ഏകദേശം 5 മണിക്കൂർ 9 മിനിറ്റും ഒപേര ലാപ്ടോപ്പ് 6 മണിക്കൂർ 18 മിനിറ്റും പ്രവർത്തിച്ചു.എന്നാല്‍ ക്രോമില്‍ 19 മിനിറ്റ് ആയപ്പോള്‍ത്തന്നെ ബാറ്ററി തീരുകയാണുണ്ടായത്.ഈ പരീക്ഷണം വ്യക്തമാക്കുന്ന വിഡിയോയും മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.
–
–
Leave a Reply