Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിൻഡോസ് ഓപറേറ്റിങ് സിസ്‌റ്റത്തിന്റെ പുതിയ പതിപ്പായ വിൻഡോസ്10 വിപണിയിലെത്തി.ലോകത്താകെ 190 രാജ്യങ്ങളിലാണ് വിന്‍ഡോസ് 10 ലഭ്യമാക്കിയിരിക്കുന്നത്. വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാമെന്നതും വിന്‍ഡോസ് 10ന്റെ പ്രത്യേകതയാണ്. ഉപയോഗിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ മികച്ച ഒരു ഓപറേറ്റിങ് സിസ്റ്റമാണ് വിന്‍േഡോസ് ടെന്നിലൂടെ മൈക്രോസോഫ്റ്റ് വാഗ്ദാനം നല്‍കുന്നത്.വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ നിങ്ങളെത്തേടിയെത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളാണ് …..
1. വിൻഡോസ് 10 ഓഫീസ് ജോലിക്കാർക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ ആണ് നിർമ്മി ച്ചിരിക്കുന്നത് .ഇതിലെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് സ്റ്റാർട്ട് മേന്യുവിന്റെ തിരിച്ചു വരവ് .
2. മാനേജ്‌മന്റ് ഭാഗത്ത് നിന്ന് നോക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ,വളരെ ശക്തമായ സെക്യുരിറ്റി ആണ് ഇതിൽ മൈക്രോസോഫ്റ്റ് നല്കിയിരിക്കുന്നത് . നിലവില ഉള്ള സെക്യുരിറ്റി പ്രശ്നങ്ങളെ അതി ജീവിക്കാൻ ഇതിനു സാധ്യമാകും എന്ന് മൈക്രോസോഫ്റ്റ് പറയുന്നു .
3. ചെറിയ സ്മാർട്ട് ഫോണ്‍ മുതൽ വലിയ ഡേറ്റ സെന്ററുകളിൽ വരെ വിൻഡോസ് 10 പ്രവർത്തിക്കാൻ സാധിക്കും എന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.
4. പുതിയ സ്റ്റാർട്ട് മെനു വിൻഡോസ് 7 + വിൻഡോസ് 8 സ്റ്റാർട്ട് മെനുകളുടെ ഒരു കൂട്ട് പതിപ്പായിരിക്കും . വിൻഡോസ് 7 സ്റ്റാർട്ട് മെനു പോലെ ലളിതവും വിൻഡോസ് 8 സ്റ്റാർട്ട് മെനുവിലെ റ്റയിലുകളും ഇതിൽ ഉള്പെടുതിയട്ടുണ്ട് .
5. നൂതന ആപ്പ്സ്ടെസ്ക്ടോപിൽ തന്നെ പ്രവർത്തിക്കാവുന്നതാണ് . സ്റ്റോറിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യുന്ന ആപ്പ്സ് സാധാരണ ആപ്പ്സ് പോലെ തന്നെ ടെസ്ക്ടോപിൽ പ്രവർത്തിക്കാവുന്നതാണ് .
6. വിർച്ച്വൽ ടെസ്ക്ടോപ്സ് വിൻഡോസിൽ എത്തുന്നു .പുതിയ ഒരു സവിശേഷത ഉപയോഗിച്ച് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ആപ്പ്സിന്റെ വിവരങ്ങൾ അറിയാനും അവ നിയന്ത്രിക്കാനും നമുക്ക് സാധിക്കും .
7.നമുക്ക് ഇഷ്ടമുള്ള നാല് ആപ്പ്സ് ടൈലുകളുടെ രൂപത്തിൽ ടെസ്ക്ടോപിൽ നമുക്ക് ഉൾപ്പെടുത്താവുന്നതാണ് .വലിയ സ്ക്രീൻ ഉള്ളവർക്ക് ഇതൊരു സുന്ദരമായ കാഴ്ച ആണ് .
8.അതിനൂതനമായ സെർച്ച് , പവർ യുസർ എന്നിവ വിൻഡോസ് 10 ൽ ഉൾപ്പെടുത്തിയിരിക്കുന്നത് . വെറുതെ സ്റ്റാർട്ട് മെനുവിൽ ടൈപ്പ് ചെയ്തു നമുക്ക് ലോക്കൽ സെർച്ചും , വെബ് സെർച്ചും നടത്താവുന്നതാണ്. Ctrl + V ഉപയോഗിച്ച് DOS വിൻഡോയിൽ പേസ്റ്റ് ചെയ്യാൻ ഇതിൽ സാധ്യമാണ്.
9.വിൻഡോസ് 8 ഇൽ ഉണ്ടായിരുന്ന അധികമൊന്നും വിൻഡോസ് 10 ഇൽ നീക്കം ചെയ്യുനില്ല. ടച്ച് സ്ക്രീൻ ഉപയോഗിക്കുന്നവര്ക്ക് ഒരു നല്ല അനുഭവം നല്കാൻ വിൻഡോസ് 10 ഇന് ആകും .
10. ഇവ കൂടാതെ വിൻഡോസ് 9 ഇറക്കാതെ വിൻഡോസ് 10 ഇറക്കിയെന്റെ പല നല്ല കാരങ്ങളും ഉണ്ട് . വിൻഡോസ് 10 ബീറ്റ റിലീസ് അടുത്ത് തന്നെ ഉണ്ടാകും എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞിട്ടുണ്ട്.
Leave a Reply